വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് ഉറപ്പുണ്ടെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഇതിന് എസ്എന്‍ഡിപി, ബിജെപിയെ സഹായിക്കുമോയെന്നതിന് ഇപ്പോള്‍ ഉറപ്പില്ല. എന്നാല്‍ അങ്ങോട്ട് തള്ളിയിടാനാണ് സിപിഎം ശ്രമിച്ചു കൊണ്ടിരിക്കുന്നതെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. ഗുരുവിനെ കുരിശിലേറ്റിയ നിശ്ചല ദൃശ്യവും പ്രതിമ തകര്‍ത്തതും രണ്ടാണ്. പൂജിക്കാതെ ഗോഡൗണില്‍ സൂക്ഷിച്ച പ്രതിമയാണ് തകര്‍ത്തത്. ഗുരുവിന്റെ പ്രതിമ ഗോഡൗണില്‍ വയ്ക്കാനുള്ളതല്ല. പ്രതിമ തകര്‍ത്തത് ആര്‍എസ്എസോ ബിജെപിയോ ആണെന്നു തെളിയിക്കപ്പെട്ടാല്‍ ശക്തമായി അപലപിക്കുമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
The post കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് വെള്ളാപ്പള്ളി appeared first on DC Books.