മുംബൈയില്‍ ഏഴുനില കെട്ടിടം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 68 ആയി ഉയര്‍ന്നു. മരിച്ചവരില്‍ 12 കുട്ടികളും 11 സ്ത്രീകളും ഉള്‍പ്പെടുന്നു. പലരേയും തിരിച്ചറിച്ചറിയാന്‍ സാധിച്ചിട്ടില്ല. അറുപതിലധികം പേര്‍ക്ക് പരിക്കേറ്റു. നിര്‍മ്മാണത്തിലിരുന്ന കെട്ടിടമാണ് തകര്‍ന്നു വീണത്. ഏപ്രില്‍ 4ന് വൈകിട്ടായിരുന്നു അപകടം. ഡോംബിവ്‌ലിയില്‍നിന്ന് ഏകദേശം 10 കിലോ മീറ്റര്‍ അകലെ താനെമാപ്പെ റോഡിലെ മുംബ്ര ഷീല്‍ഫാട്ടയിലാണ് അപകടമുണ്ടായത്. ആറുനിലയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കെട്ടിടത്തിന്റെ ഏഴാമത്തെ നിലയുടെ നിര്‍മ്മാണം പുരോഗമിക്കുകയായിരുന്നു. നാല് നിലകളില്‍ മാത്രമേ ആള്‍ത്താമസമുണ്ടായിരുന്നുള്ളൂ. അനധികൃത കെട്ടിടമായതിനാല്‍ താനെ മുനിസിപ്പല്‍ [...]
The post മുംബൈ കെട്ടിട ദുരന്തത്തില്‍ മരണം 68 ആയി ഉയര്‍ന്നു appeared first on DC Books.





