ചലച്ചിത്രതാരം നവ്യാനായരുടെ നൃത്തസംഗീത സമന്വയം ‘ശിവോഹം’ ഓണ്‍ലൈന്‍ അരങ്ങിലേക്കും. ഏറെക്കാലത്തിനുശേഷം അരങ്ങിലെത്തിയ നവ്യാനായരുടെ ഈ നൃത്തശില്പത്തിന്റെ ട്രെയിലര്‍ യുട്യൂബിലും ലഭ്യമായി. പരമശിവനെ കേന്ദ്രീകരിച്ചുള്ളതാണ് ഈ ഫ്യൂഷന്‍. ഉടുക്കുകൊട്ടി ലോകത്തെ ഉണര്‍ത്തുന്ന താണ്ഡവരൂപിയുടെ ആവിഷ്‌കാരമാണ് ഈ ഫ്യൂഷന് ഏറ്റവും ചേരുക എന്ന ചിന്തയില്‍ നിന്നാണ് ‘ശിവോഹ’ത്തിന്റെ പിറവിയെന്ന് നവ്യ പറയുന്നു. തകിലിനും നാദസ്വരത്തിനുമൊപ്പം ഡ്രംസും റിഥം പാഡും വയലിനും കീബോര്‍ഡും ഓടക്കുഴലുമെല്ലാം അരങ്ങത്ത് അകമ്പടിയാകും. നൃത്തത്തിലെ പതിവുകാരായ നട്ടുവാങ്കവും മൃദംഗവും ഒപ്പം ശ്രേഷ്ഠസ്ഥാനങ്ങളില്‍ തന്നെ. അരങ്ങില്‍ പതിവില്ലാത്തവിധം മല്ലാരിയിലാണ് […]
The post നൃത്തസംഗീത വിസ്മയവുമായി നവ്യാനായര്‍ appeared first on DC Books.