കുട്ടികളെ സ്‌നേഹത്തിലേക്കും നന്മയിലേയ്ക്കും നയിക്കുന്ന കഥകളുടെ സമാഹാരമാണ് പ്രൊഫ. എസ്. ശിവദാസിന്റെ അറിവേറും കഥകള്‍. കഥകളിലൂടെ കുഞ്ഞുങ്ങള്‍ക്ക് അറിവിന്റെ നവലോകം തുറന്നു കൊടുക്കുകയാണ് അദ്ദേഹം. ഈ കഥകളിലൂടെ കുട്ടികളെ രസിപ്പിക്കുക മാത്രമല്ല അറിവിന്റെ വിശാലമായ ചക്രവാളത്തിലേയ്ക്ക് അവരെ നയിക്കുകയും ചെയ്യുന്നു. പ്രൊഫ. എസ്. ശിവദാസിന്റെ അറിവൂറും കഥകള്‍,ബുദ്ധിയുണര്‍ത്തും കഥകള്‍, സ്‌നേഹക്കഥകള്‍ സ്വപ്നക്കഥകള്‍, സ്വപ്നക്കുട്ടി എന്നീ പുസ്തകങ്ങള്‍ ഒന്നിച്ചു ചേര്‍ത്താണ് അറിവേറും കഥകള്‍ എന്ന പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. ബുദ്ധിയും യുക്തിയും മൂല്യബോധവുമുണര്‍ത്തുന്നവയാണ് ഈ പുസ്തകത്തിലെ ഓരോ കഥകളും. കൂടുതല്‍ […]
The post ചിന്തിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്ന കഥകള്‍ appeared first on DC Books.