കഥാകൃത്ത്, നോവലിസ്റ്റ്, നാടകകൃത്ത്, കവി എന്നിങ്ങനെ വ്യത്യസ്ത എഴുത്തുവഴികളിലൂടെ പ്രശസ്തനാണ് എന്‍. പ്രഭാകരന്‍. എഴുത്ത് എന്ന സര്‍ഗാത്മക കര്‍മ്മത്തിന്റെ ആരും അധികം കടന്നുചെന്നിട്ടില്ലാത്ത വഴിത്താരകളെ കാണിച്ചുതരികയും എഴുത്തിന്റെ രഹസ്യങ്ങള്‍ ഓജസ്സും പ്രസാദവും നിറഞ്ഞ ഭാഷയില്‍ അനാവരണം ചെയ്യുകയും ചെയ്യുന്നതാണ് അദ്ദേഹത്തിന്റെ പുതിയ പുസ്തകം. ആത്മാവിന്റെ സ്വന്തം നാട്ടില്‍നിന്ന് എന്നുപേരിട്ടിരിക്കുന്ന പുസ്തകം അക്ഷരമണ്ഡലം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. സര്‍ഗാത്മക സാഹിത്യത്തിന്റെ ആന്തരികലോകങ്ങളെക്കുറിച്ച്, ഭാവിയില്‍ നടക്കാനിരിക്കുന്ന ഗൗരവപൂര്‍ണ്ണമായ അനേകം അന്വേഷണങ്ങളുടെ പ്രഭവകേന്ദ്രമാകുമെന്നു പ്രവചിക്കാവുന്നതാണ് എന്‍. പ്രഭാകരന്റെ ആത്മാവിന്റെ സ്വന്തം നാട്ടില്‍നിന്ന് […]
The post ആത്മാവിന്റെ സ്വന്തം നാട്ടില്‍നിന്ന് appeared first on DC Books.