എം.എല്‍.എ. പദവിയില്‍ അയോഗ്യത കല്പിക്കാനുള്ള അപേക്ഷ പരിഗണിക്കാനുള്ള നിയമസഭാ സ്പീക്കറുടെ തീരുമാനത്തിനെതിരെ പി.സി. ജോര്‍ജ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍ നല്‍കിയ അപേക്ഷ ക്രമപ്രകാരമല്ലെന്ന വാദം സ്പീക്കര്‍ തള്ളിയതിനെയാണ് പി.സി. ജോര്‍ജ് ഹര്‍ജിയില്‍ ചോദ്യം ചെയ്തത്. സ്പീക്കറുടെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ ഇടപെടാനാകില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ജോര്‍ജിന്റെ ഹര്‍ജി തള്ളിയത്. പരാതി ഗൗരവമുള്ളതാണെങ്കിലും ഒരു നിയമസഭാംഗത്തിന്റെ പരാതിയിലെ നിജസ്ഥിതി പരിശോധിച്ച് തീരുമാനമെടുക്കേണ്ടത് ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസഭയുടെ നാഥന്‍ കൂടിയായ സ്പീക്കറാണെന്ന് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് […]
The post പി.സി. ജോര്‍ജിന്റെ ഹര്‍ജി കോടതി തള്ളി appeared first on DC Books.