പ്രമുഖ സ്‌പോര്‍ട്‌സ് ലേഖകന്‍ കളി സംഘാടകന്‍, കളിയെഴുത്തുകാരന്‍, സര്‍ക്കസ് പ്രേമി എന്നീ നിലകളിലെല്ലാം നിറഞ്ഞുനിന്ന കെ.പി.ആര്‍ കൃഷ്ണന്‍ (99) അന്തരിച്ചു. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. കേപിയാര്‍ എന്ന് അറിയപ്പെട്ടിരുന്ന കെ.പി.ആര്‍ കൃഷ്ണന്‍ കമ്മ്യൂണിസ്റ്റ് നേതാക്കളായ കെ.പി.ആര്‍ ഗോപാലന്റെയും കെ.പി.ആര്‍ രയരപ്പന്റെയും ഇളയ സഹോദരനാണ്. പ്രത്യേക ശൈലിയിലൂന്നിയ ഭാഷാചാരുതയായിരുന്നു അദ്ദേഹത്തിന്റെ ലേഖനങ്ങളുടെയും റിപ്പോര്‍ട്ടുകളുടെയും പ്രത്യേകത. കളിക്കളത്തിലെ ആവേശം ചോരാതെ കളിയെ പറ്റി തന്റെ എഴുത്തിലൂടെ വായനക്കാരെ ത്രസിപ്പിച്ച അപൂര്‍വ വ്യക്തിത്വനുടമയായിരുന്നു കെ.പി.ആര്‍ കൃഷ്ണന്‍. 50 കളിലും 60 കളിലും […]
The post കെ.പി.ആര്‍ കൃഷ്ണന്‍ അന്തരിച്ചു appeared first on DC Books.