എഴുത്തുജീവിതത്തില്‍ അംബികാസുതന്‍ മാങ്ങാട് നാല്പത് വര്‍ഷങ്ങള്‍ പിന്നിട്ടുകഴിഞ്ഞു. ഇക്കാലയളവില്‍ 42 പുസ്തകങ്ങളാണ് അദ്ദേഹം കൈരളിക്ക് സംഭാവന ചെയ്തത്. ഇരുപത്തഞ്ചിലധികം പുരസ്‌കാരങ്ങളും നേടി. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പന്ത്രണ്ട് കഥകളുടെ സമാഹാരമാണ് രണ്ടു മത്സ്യങ്ങള്‍. പരിസ്ഥിതി വിനാശത്തിന്റെയും വിവേകമില്ലായ്മയുടെയും കാലത്ത് പാരിസ്ഥിതിക സമര്‍പ്പണമാകുന്ന കഥകളാണ് ഈ സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നവയില്‍ ഏറെയും. പേരു സൂചിപ്പിക്കുന്നതുപോലെതന്നെ രണ്ട് മത്സ്യങ്ങളുടെ കഥയാണ് ‘രണ്ടു മത്സ്യങ്ങള്‍’. കുന്നുകള്‍ കയറി ശൂലാപ്പുകാവിലെത്തി മുട്ടയിട്ട് കുഞ്ഞുങ്ങളുമായി തിരിച്ചുവരാന്‍ കൊതിക്കുന്ന മത്സ്യദമ്പതികളാണവര്‍. മണ്ണന്‍ മുതലകളുടെയും നീര്‍നായ്ക്കളുടെയും വംശങ്ങള്‍ തന്നെ […]
The post പാരിസ്ഥിതിക സമര്‍പ്പണമായി രണ്ടു മത്സ്യങ്ങള്‍ appeared first on DC Books.