മലയാള സാഹിത്യകാരനും നിരൂപകനും മുന്‍ വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന ജോസഫ് മുണ്ടശ്ശേരി 1903 ജൂലൈ 17ന് തൃശ്ശൂരിലെ കണ്ടശ്ശാംകടവില്‍ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ഊര്‍ജ്ജതന്ത്രത്തില്‍ ബിരുദവും പിന്നീട് സംസ്‌കൃതത്തിലും മലയാളത്തിലും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. 1952 വരെ തൃശ്ശൂരിലെ സെന്റ് തോമസ് കോളജില്‍ അന്യഭാഷാ വിഭാഗത്തിന്റെ തലവനായിരുന്നു. തൃശ്ശൂര്‍ അധ്യാപക പരിശീലന കേന്ദ്രത്തില്‍ വിശിഷ്ട പ്രധാനാധ്യാപകനായും കേരള സര്‍വകലാശാല, മദ്രാസ് സര്‍വകലാശാല എന്നിവയില്‍ സെനറ്റ് അംഗമായും മദ്രാസ് ഗവര്‍ണ്മെന്റിന്റെ മലയാളം പഠനവിഭാഗത്തിന്റെ ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കൊച്ചി പ്രജാമണ്ഡലം വഴിയാണ് മുണ്ടശ്ശേരിമാഷ് […]
The post ജോസഫ് മുണ്ടശ്ശേരിയുടെ ചരമവാര്‍ഷികദിനം appeared first on DC Books.