സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസില്‍ ഒന്നാം സാക്ഷി അനൂപ് മൊഴി മാറ്റി. പോലീസ് ബലം പ്രയോഗിച്ചു പറയിപ്പിച്ച മൊഴിയാണിതെന്നും അനൂപ് പറഞ്ഞു. ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനാണ് അനൂപ്. കാര്‍ അമിതവേഗത്തിലെത്തി ഇടിക്കുകയായിരുന്നുവെന്നാണ് അനൂപ് നല്‍കിയ ആദ്യ മൊഴി. എന്നാല്‍ ആക്രമണം താന്‍ കണ്ടിട്ടില്ലെന്നാണ് അനൂപ് ഇപ്പോള്‍ കോടതിയെ അറിയിച്ചത്. വിചാരണയുടെ ആദ്യ ദിവസം തന്നെ ആദ്യ സാക്ഷി മൊഴി മാറ്റിയതു പ്രോസിക്യൂഷനു തിരിച്ചടിയായി. നിഷാമിന്റെ ഭാര്യ ഉള്‍പ്പെടെ 111 പേരെയാണ് സാക്ഷികളായി പ്രോസിക്യൂഷന്‍ വിസ്തരിക്കുന്നത്. […]
The post ചന്ദ്രബോസ് വധം: ഒന്നാം സാക്ഷി കൂറുമാറി appeared first on DC Books.