കേരള ഹൗസില്‍ പശുവിറച്ചിക്കായി റെയ്ഡ് നടത്തിയ സംഭവത്തില്‍ പോലീസ് മാധ്യമങ്ങളിലൂടെ നല്‍കിയ വിശദീകരണം തള്ളിക്കളയുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പോലീസിന്റെ വിശദീകരണം ഒരു തരത്തിലും സ്വീകാര്യമല്ല. കേരള ഹൗസ് ഡല്‍ഹിയിലെ കേരളത്തിന്റെ ഓഫീസ് തന്നെയാണ്. അതിനെക്കുറിച്ച് എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ ഉത്തരവാദിത്തപ്പെട്ടവരോട് അന്വേഷിക്കണം. എന്നാല്‍ പോലീസ് അത്തരമൊരു അന്വേഷണമേ നടത്തിയിട്ടില്ല. ആരു പരാതി കൊടുത്തു, ആ പരാതിയുടെ വിശ്വസനീയതയെന്ത് എന്നൊന്നും പരിശോധിക്കാതെ പരാതിക്കാരനൊപ്പം വന്‍പടയുമായി കേരള ഹൗസിലേക്ക് ഇരച്ചുകയറുകയാണ് പോലീസ് ചെയ്തത്. ഒരു കുറ്റവും അവര്‍ക്ക് കണ്ടെത്താന്‍ സാധിച്ചില്ല. രാജ്യത്തെ […]
The post ഡല്‍ഹി പോലീസിന്റെ വിശദീകരണം തള്ളിക്കളയുന്നു: മുഖ്യമന്ത്രി appeared first on DC Books.