വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതു മുന്നണിയെ ആര് നയിക്കും എന്നത് സംബന്ധിച്ച് സി.പി.എമ്മില്‍ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടില്ലെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഇപ്പോള്‍ നേതാക്കള്‍ നടത്തുന്ന പ്രസ്താവനകള്‍ ഊഹാപോഹങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇതില്‍ വലിയ കഴമ്പില്ലെന്നും യെച്ചൂരി വ്യക്തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ മുഖ്യപ്രചാരകന്‍ വി.എസ്.അച്യുതാനന്ദനായിരിക്കും എന്ന സി.പി.ഐ. നേതാവ് സി.ദിവാകരന്റെ പ്രസ്താവനയാണ് പുതിയ ചര്‍ച്ചയ്ക്ക് തിരികൊളുത്തിയത്. ദിവാകരന്റെ പ്രസ്താവനയെ വിടുവായത്തം എന്ന് സി.പി.എം. പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ വിശേഷിപ്പിച്ചതോടെ വിഷയത്തിന് ചൂടുപിടിച്ചു. അടുത്ത തിരഞ്ഞെടുപ്പില്‍ […]
The post മുന്നണിയെ ആര് നയിക്കുമെന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ ആരംഭിച്ചിട്ടില്ല: യെച്ചൂരി appeared first on DC Books.