ബാര്‍ കോഴക്കേസിന്റെ അന്വേഷണത്തില്‍ ഇടപെട്ടിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. വിജിലന്‍സിന് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും അന്വേഷണത്തില്‍ സര്‍ക്കാരോ മന്ത്രിമാരോ ഇടപെടില്ലെന്നും അദ്ദേഹം പറഞ്ഞു. കെ.എം മാണിയെപ്പോലെയുള്ള മുതിര്‍ന്ന നേതാവിന് രാജിവെക്കേണ്ടിവന്നതില്‍ ദു:ഖമുണ്ടെന്നും കേസിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന ആരോപണത്തോട് പ്രതികരിക്കുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു. ബാര്‍ കോഴക്കേസിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് കെ.എം മാണി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. തന്റെ നിയമസഭാംഗത്വത്തിന്റെ സുവര്‍ണജൂബിലി വര്‍ഷത്തില്‍ പാര്‍ട്ടിക്ക് ലഭിച്ച സ്വീകാര്യതയില്‍ അസ്വസ്ഥരായവരാണ് വിവാദത്തിന് പിന്നിലെന്നും മാണി ആരോപിച്ചിരുന്നു.
The post ബാര്‍ കോഴ; അന്വേഷണത്തില്‍ ഇടപെട്ടിട്ടില്ലെന്ന് ചെന്നിത്തല appeared first on DC Books.