ബാര്‍കോഴക്കേസില്‍ ആരോപണ വിധേയനായ എക്‌സൈസ് മന്ത്രി കെ.ബാബു തൃശൂര്‍ എക്‌സൈസ് അക്കാദമിയിലെ പരിപാടി റദ്ദാക്കി. അക്കാദമിയില്‍ നടക്കുന്ന പാസിങ് ഔട്ട് പരേഡിലെ മുഖ്യാതിഥിയായിരുന്നു മന്ത്രി ബാബു. ഡി.വൈ.എഫ്.ഐ, യുവമോര്‍ച്ച തുടങ്ങിയ സംഘടനകള്‍ മന്ത്രിക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് മന്ത്രി പരിപാടി റദ്ദാക്കിയത്. ബാര്‍കോഴക്കേസില്‍ ആരോപണ വിധേയനായ കെ.എം മാണി രാജിവെച്ചതിനു പിന്നാലെ ബാബുവിനെതിരെ പുതിയ ആരോപണവുമായി ബാറുടമ ബിജു രമേശ് രംഗത്തുവന്നിരുന്നു. കെ.എം മാണിയും ബാബുവിനെതിരെ ശക്തമായ ആരോപണമുന്നയിച്ചിരുന്നു.
The post പ്രതിഷേധം; മന്ത്രി ബാബു ഔദ്യോഗിക പരിപാടി റദ്ദാക്കി appeared first on DC Books.