സിറിയയില്‍ സമാധാനം പുനഃസ്ഥാപിക്കാനും ഭീകരസംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റിനെ ഉന്മൂലനം ചെയ്യാനുമുള്ള നടപടികള്‍ക്ക് വേഗംകൂട്ടാന്‍ ജി-20 ഉച്ചകോടിയില്‍ ആഹ്വാനം. ഇതിനായി സൈന്യത്തെ അയയ്ക്കാന്‍ തയ്യാറാണെന്ന് ഉച്ചകോടിയില്‍ പങ്കെടുത്ത ചില രാജ്യങ്ങള്‍ അറിയിച്ചു. മനുഷ്യത്വത്തിനെതിരായ അവഹേളനമാണ് പാരീസില്‍ അരങ്ങേറിയതെന്ന് ഉച്ചകോടി വിലയിരുത്തി. ഭീകരാക്രമണങ്ങള്‍ ലോകസമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയായിട്ടുണ്ടെന്നും ആഗോള സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്താനുള്ള നീക്കങ്ങള്‍ക്ക് ഇത് തിരിച്ചടിയാണെന്നും, ഭീകരത ഏതെങ്കിലും മതവുമായോ ദേശവുമായോ വംശങ്ങളുമായോ ബന്ധപ്പെടുത്തേണ്ട ഒന്നല്ലെന്നും ഉച്ചകോടിയുടെ പ്രമേയങ്ങളിലൊന്നില്‍ പറയുന്നു. ഭീകരാക്രമണങ്ങളും ഭീകരസംഘടനകള്‍ക്കുള്ള സാമ്പത്തിക സഹായവും തടയാന്‍ ഒരുമിച്ചു […]
The post ജി-20 ഉച്ചകോടിയില്‍ ഐഎസിനെതിരെ പടയൊരുക്കം appeared first on DC Books.