കോളേജുകളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇടകലര്‍ന്ന് ഇരിക്കുന്നതിനോട് തനിക്ക് വ്യക്തിപരമായി യോജിപ്പില്ലെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ്. കസേരകളിലാണ് ഇരിക്കുന്നതെങ്കില്‍ ഇടകലര്‍ന്നിരിക്കാമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ എവിടെയെങ്കിലും ഇങ്ങനെ ഒന്നിച്ച് മുട്ടിയുരുമ്മി ഇരിക്കുന്ന കോളേജുകളുണ്ടോ എന്ന് അറിയില്ലെന്നും, കുട്ടികള്‍ക്കും സ്ഥാപനങ്ങള്‍ക്കും എതിര്‍പ്പില്ലെങ്കില്‍ എങ്ങനെ വേണമെങ്കിലും ഇരിക്കാമെന്നും മന്ത്രി വ്യക്തമാക്കി. ഫാറൂഖ് കോളേജ് വിഷയത്തില്‍ ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും ഫാറൂഖ് കോളേജിലെ സംഭവം ലിംഗവിവേചനത്തിന്റെ ഭാഗമായി കാണാനാകില്ലെന്നും മന്ത്രി അറിയിച്ചു. കോഴിക്കോട് ഫാറൂഖ് കോളേജില്‍ വിദ്യാര്‍ഥികള്‍ ഇടകലര്‍ന്നിരുന്നതിനെത്തുടര്‍ന്നുണ്ടായ വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. ഒന്നാംവര്‍ഷബിരുദം […]
The post കുട്ടികള്‍ ഇടകലര്‍ന്ന് ഇരിക്കുന്നതിനോട് യോജിപ്പില്ലെന്ന് അബ്ദുറബ്ബ് appeared first on DC Books.