ഭക്തിഗാനങ്ങളിലൂടെ പ്രശസ്തനായ സംഗീതജ്ഞനും ഗായകനും സ്വാതന്ത്ര്യസമര സേനാനിയുമായ പിത്തുകുളി മുരുകദാസ് (95) അന്തരിച്ചു. കൃഷ്ണഭക്തി ഗാനങ്ങളുമായി രാജ്യത്തിനകത്തും പുറത്തും നിരവധി പരിപാടികള്‍ അദ്ദേഹം നടത്തിയിട്ടുണ്ട്. 1920 ജനവരി 25 ന് കോയമ്പത്തൂരില്‍ ജനിച്ച അദ്ദേഹത്തിന്റെ ശരിയായ പേര് ബാലസുബഹ്മണ്യന്‍ എന്നാണ്. 1947ല്‍ സംഗീത ജീവിതം ആരംഭിച്ച അദ്ദേഹം ആയിരക്കണക്കിന് ഭക്തിഗാനങ്ങള്‍ രചിക്കുകയും സംഗീതം നല്‍കുകയും പാടുകയും ചെയ്തിട്ടുണ്ട്. യോഗിവര്യന്മാരായിരുന്ന ബ്രഹാമാനന്ദ പരദേശിയാറും കാഞ്ഞങ്ങാട് ആനന്ദാശ്രമത്തിലെ സ്വാമി രാമദാസും ചേര്‍ന്നാണ് അദ്ദേഹത്തിന് പിത്തുകുളി മുരുഗദാസ് എന്ന പേര് സമ്മാനിച്ചത്. സ്വാതന്ത്ര്യസമര കാലഘട്ടത്തിലെ […]
The post സംഗീതജ്ഞന്‍ പിത്തുകുളി മുരുകദാസ് അന്തരിച്ചു appeared first on DC Books.