കാലത്തിന് മമ്പേ നടന്ന കവിയാണ് കെ. എ ജയശീലന്‍. വാക്കിലും വാക്യഘടനയിലും ചിന്തയിലും പ്രമേയത്തിലും ആവിഷ്‌കാരത്തിലുമെല്ലാം അദ്ദേഹം പുതുമ നിലനിര്‍ത്തുന്നു. അറുപതുകളിലും എഴുപതുകളിലുമായി കാവ്യജീവിതം ആരംഭിച്ച ജയശീലന്‍ അക്കാലത്തെ ആധുനിക കവികളുമായി അകലംപാലിച്ചു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ രചനാമാര്‍ഗവും ആഖ്യാന രീതിയും അവരില്‍ നിന്ന് വേറിട്ടുനില്‍ക്കുന്നു. ഈ സവിശേഷതയാണ് ഇദ്ദേഹത്തെ പുതു തലമുറയിലെ കവികളില്‍ നിന്ന് വ്യത്യസ്തനായി നിലനിര്‍ത്തുന്നതും. ‘ജയശീലന്റെ കവിതകള്‍ ‘എന്ന കവിതാ സമാഹാരത്തിനുശേഷം അദ്ദേഹം എഴുതിയ ഏറ്റവും പുതിയ പുസ്തകമാണ് ആമയും കാലവും.’ പാപ്പാത്തിപ്പുഴുവിന്റെ ചെറിയ മനസില്‍’, […]
The post കാലം വാക്കുകളില്‍ നിറയുമ്പോള്‍ appeared first on DC Books.