അധ്യാപകനും, ചലച്ചിത്രകാരനും, നാടകകൃത്തുമായ നരേന്ദ്രപ്രസാദിന്റെ സ്മരണാര്‍ത്ഥമുള്ള നരേന്ദ്രപ്രസാദ് ഫൗണ്ടേഷന്റെ ചലച്ചിത്ര, നിരൂപണ വിഭാഗം പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ചലച്ചിത്ര രംഗത്തെ പുരസ്‌കാരത്തിന് നെടുമുടി വേണുവും, നിരൂപണ വിഭാഗം പുരസ്‌കാരത്തിന് ഡോ. കെ.എസ്. രവികുമാറും അര്‍ഹരായി. 15,000 രൂപയും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം. തലസ്ഥാനത്ത് നവംബര്‍ 29നു നടക്കുന്ന നരേന്ദ്രപ്രസാദ് നാടകോല്‍സവ സമാപനച്ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.
The post നെടുമുടി വേണുവിനും കെ.എസ് രവികുമാറിനും പുരസ്‌കാരം appeared first on DC Books.