അമേരിക്കന്‍ നഗരമായ കൊളറാഡോയിലെ ക്ലിനിക്കിലുണ്ടായ വെടിവെപ്പില്‍ ഒരു പൊലീസുകാരനടക്കം മൂന്നു പേര്‍ കൊല്ലപ്പെട്ടു. അഞ്ച് പൊലീസുകാരടക്കം 11 പേര്‍ക്ക് പരിക്കേറ്റു. അക്രമിയെ കസ്റ്റഡിയിലെടുത്തതായി അധികൃതര്‍ അറിയിച്ചു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. കുടുംബാസൂത്രണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന പ്ലാന്‍ഡ്‌പേരന്റ് ഹുഡ് എന്ന സന്നദ്ധ സംഘടനയുടെ ക്ലിനിക്കിലാണ് അക്രമം ഉണ്ടായത്. ഗര്‍ഭഛിദ്രത്തെയും കുടുംബാസൂത്രണത്തെയും എതിര്‍ക്കുന്ന സംഘടനകളുടെ പ്രതിഷേധം ഈ സംഘടനക്കു നേരെയുണ്ടായിരുന്നു. അക്രമത്തിന്റെ പശ്ചാത്തലത്തില്‍ പ്ലാന്‍ഡ് പേരന്റ് ഹുഡിന്റെ മറ്റ് ക്ലിനിക്കുകള്‍ക്ക് സുരക്ഷ ശക്തമാക്കി.
The post യുഎസിലെ ക്ലിനിക്കില്‍ വെടിവെപ്പ്: 3 പേര്‍ കൊല്ലപ്പെട്ടു appeared first on DC Books.