കേരളത്തിന്റെ കാര്‍ഷിക സമ്പദ്ഘടനയില്‍ മൃഗസംരക്ഷണമേഖലയുടെ പങ്ക് വളരെ വലുതാണ്. മുഖ്യമായ ഒരു വരുമാനമാര്‍ഗ്ഗമായി ഈ മേഖല വളര്‍ന്നിരിക്കുകയാണ്. ഇത്തരത്തില്‍ വളരെ ആദായകരമായി മുന്നോട്ടുകൊണ്ടുപോകാവുന്ന സംരംഭമാണ് ആടുവളര്‍ത്തല്‍. സ്വയംതൊഴിലായാലും ഉപതൊഴിലായാലും ശാസ്ത്രീയപരിപാലനരീതികള്‍ അറിഞ്ഞാലേ ആടുവളര്‍ത്തല്‍ ലാഭകരമാക്കാന്‍ കഴിയൂ. ഇതിന് കര്‍ഷകരെ പ്രാപ്തരാക്കുന്ന പുസ്തകമാണ് ഡോ. പി വി മോഹനന്റെ ആടുവളര്‍ത്തല്‍ – ബോവര്‍, മലബാറി. ബോവര്‍, മലബാറി എന്നീ ആടുകളെയും അവയെ വളര്‍ത്തുന്ന രീതികളെയും കുറിച്ച് വിശദമായി പുസ്തകത്തില്‍ പ്രതിപാദിക്കുന്നു. ആടുജനുസ്സുകള്‍, കൂടുനിര്‍മ്മാണം, പ്രതുത്പാദനം, പാലുത്പാദനം, വിവിധയിനം തീറ്റപ്പുല്ലുകള്‍, […]
The post ആടുവളര്‍ത്തലിനെക്കുറിച്ച് ഒരു ആധികാരിക ഗ്രന്ഥം appeared first on DC Books.