പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ് ഒളിവില്‍ . മുഷറഫിനെ അറസ്റ്റ് ചെയ്യാന്‍ ഇസ്‌ലാമാബാദ് ഹൈക്കോടതി ഉത്തരവിട്ടതിന് തൊട്ടുപിന്നാലെ മുഷറഫ് അംഗരക്ഷകരുടെ സഹായത്തോടെ കോടതി പരിസരത്തുനിന്ന് രക്ഷപെട്ടു. 2007 മാര്‍ച്ചില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ന്യായാധിപന്‍മാരെ വീട്ടുതടങ്കലിലാക്കിയ കേസിലാണ് മുഷറഫിനെ അറസ്റ്റ് ചെയ്യാന്‍ കോടതിയുത്തരവ്. ജാമ്യം നീട്ടിനല്‍കണമെന്ന മുഷറഫിന്റെ അപേക്ഷ തള്ളിക്കൊണ്ടാണ് ഹൈക്കോടതി അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടത്. അപേക്ഷ പരിഗണിക്കുമ്പോള്‍ കോടതി പരിസരത്ത് ഉണ്ടായിരുന്ന മുഷറഫിനെ അറസ്റ്റുചെയ്യാന്‍ പൊലീസ് ശ്രമിച്ചുവെങ്കിലും മുഷറഫ് മുങ്ങുകയായിരുന്നു. വിധിവന്ന് തൊട്ടടുത്ത നിമിഷം [...]
The post മുന്‍ പാക് പ്രസിഡന്റ് പര്‍വേസ് മുഷറഫ് ഒളിവില്‍ appeared first on DC Books.