തനിക്ക് രാഷ്ട്രീയമില്ല , കമലിന്റെ ആമിയെ സിനിമയാണ് തന്നെ കഥാപാത്രമാണ് കാണണമെന്ന മഞ്ജുവിന്റെ ഫേസ്ബുക് പോസ്റ്റിനു ദീപ നിസനത്തിന്റെ മറുപടി.രാഷ്ട്രീയമുണ്ടെന്ന് ഉറക്കെപ്പറഞ്ഞു തന്നെ മാധവിക്കുട്ടിയാവൂ എന്നാണ് ദീപാ നിശാന്ത് ഫേസ്ബുക്ക് പോസ്റ്റിലൂടെ മഞ്ജുവിനോട് ആവശ്യപ്പെടുന്നത്.
ദീപാ നിശാന്തിന്റെ ഫേസ്ബുക്ക് കുറിപ്പ്
രാഷ്ട്രീയവത്കരിക്കുക എന്നതിനര്‍ത്ഥം പാര്‍ട്ടിവല്‍ക്കരിക്കുക എന്നല്ല എന്ന് മാര്‍ത്താ ഹാര്‍നേക്കര്‍ പറഞ്ഞിട്ടുണ്ട്. പരമ്പരാഗതരീതിയിലുള്ള മുദ്രാവാക്യം വിളികളോ സമരമുഖങ്ങളിലെ പോരാട്ടമോ മാത്രമല്ല, ഇടപെടല്‍ കൂടി രാഷ്ട്രീയമാണ്. ശരിയെന്ന് തോന്നുന്നതിനോട് ചേര്‍ന്നു നില്‍ക്കലും രാഷ്ട്രീയമാണ്. മാധവിക്കുട്ടിയാകലും രാഷ്ട്രീയമാണ്. രാഷ്ട്രീയം അത്ര മോശപ്പെട്ട സംഗതിയല്ല എന്നര്‍ത്ഥം. ഒരു നിലപാടു കൂടിയാണത്. എനിക്ക് രാഷ്ട്രീയമില്ല എന്ന വാക്കിനേക്കാള്‍ അശ്ലീലമായി മറ്റൊന്നുമില്ല മഞ്ജൂ… രാഷ്ട്രീയമുണ്ടെന്ന് ഉറക്കെപ്പറഞ്ഞു തന്നെ മാധവിക്കുട്ടിയാവൂ, ആശംസകള്‍..