താങ്കള്‍ മലയാളം അധ്യാപകനായി സേവനമനുഷ്ടിക്കുകയാണല്ലോ. അധ്യാപനത്തിനൊപ്പം എഴുത്ത് എങ്ങനെ കൊണ്ടുപോകുന്നു? അധ്യാപനവും എഴുത്തും രണ്ടും രണ്ടല്ല. ശമ്പളം കിട്ടാനുള്ള ജോലിയല്ല എനിക്ക് അധ്യാപനം. മറിച്ച് കുട്ടികളിലേയ്ക്ക് നൈതിക ബോധത്തെയും മാനവികബോധത്തേയും എത്തിക്കാനുള്ള മാര്‍ഗ്ഗമാണത്. അതുപോലെതന്നെയാണെനിക്ക് എഴുത്തും. മരക്കാപ്പിലെ തെയ്യങ്ങള്‍ വായിച്ച ശേഷം തൊടുപുഴയില്‍ നിന്നൊരു വായനക്കാരന്‍ എന്നെ വിളിച്ച്, ഈ കഥ മൂന്നാം തരത്തിലേയും നാലാം തരത്തിലേയും കുട്ടികളുടെ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. ഇതെനിക്ക് കിട്ടുന്ന ഏറ്റവും വലിയ അംഗീകാരമാണ്. കാസര്‍ഗോഡ് സ്വദേശിയായതുകൊണ്ടാണോ നോവലുകളിലെല്ലാം കാസര്‍ഗോഡിനെ കേന്ദ്രീകരിക്കുന്നത്? […]
The post സമൂഹത്തെ ചികിത്സിക്കാനുള്ള സാംസ്‌കാരിക ഔഷധമാണ് സാഹിത്യം: അംബികാസുതന്‍ മാങ്ങാട് appeared first on DC Books.