ഭ്രൂണഹത്യ കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നു സുപ്രീംകോടതി. ഇത് പരിശോധിക്കുന്ന സമിതികള്‍ ആറു മാസം കൂടുമ്പോള്‍ റിപ്പോര്‍ട്ട് നല്‍കണം. നിരോധനം നടപ്പാക്കുന്നു സംബന്ധിച്ചു സ്റ്റാറ്റസ് റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. ഭ്രൂണഹത്യ തടയാന്‍ സുപ്രീം കോടതി മാര്‍ഗരേഖയും പുറത്തിറക്കി. ലിംഗനിര്‍ണ്ണയ നിരോധന നിയമം ഫലപ്രദമായി നടപ്പാക്കണം. സംസ്ഥാന സര്‍ക്കാരുകള്‍ അതിനു വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. റജിസ്‌ട്രേഷന്‍ ഇല്ലാത്ത ലാബുകള്‍ക്ക് അള്‍ട്രാസൗണ്ട് സ്‌കാനറുകള്‍ നല്‍കരുത്. ലാബുകളുടെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരുകള്‍ നിരീക്ഷിക്കണമെന്നും കോടതിയുടെ മാര്‍ഗനിര്‍ദ്ദേശ രേഖയില്‍ [...]
The post ഭ്രൂണഹത്യ കടുത്ത മനുഷ്യാവകാശ ലംഘനം: സുപ്രീംകോടതി appeared first on DC Books.