ആവിഷ്‌ക്കാര സ്വാതന്ത്യം അവകാശമാണെങ്കിലും അതിന് പരിധികളുണ്ടെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ആവിഷ്‌ക്കാര സ്വാതന്ത്യം അവകാശവും കടമയുമാണെങ്കിലും അത് അവഹേളിക്കലാകരുതെന്നും അദ്ദേഹം പറഞ്ഞു. ഫ്രഞ്ച് ആക്ഷേപഹാസ്യ വാരിക ഷാര്‍ലി എബ്ദോയ്ക്ക് നേരേ നടത്തിയ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ മതത്തിനും അതിന്റേതായ അന്തസ്സുണ്ട്. മതങ്ങളെ ആദരവോടെ കാണണം. ജനങ്ങളുടെ വിശ്വാസത്തെ അപമാനിക്കുകയോ അവമതിക്കുകയോ ചെയ്യരുത്. എല്ലാത്തിനും പരിധിയുണ്ട്. എന്നാല്‍ ദൈവത്തിന്റെ പേരിലുള്ള ഇത്തരം അതിക്രമങ്ങള്‍ നീതീകരിക്കാനാവില്ല. മാര്‍പാപ്പ വ്യക്തമാക്കി. ഒരാള്‍ എന്റെ അമ്മയെപ്പറ്റി മോശമായി സംസാരിക്കകയാണെങ്കില്‍ അയാള്‍ക്ക് ഒരു ഇടി […]
The post ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന് പരിധിയുണ്ട്: മാര്‍പാപ്പ appeared first on DC Books.