കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ ജീവിതം ആസ്പദമാക്കി സ്പാനിഷ് എഴുത്തുകാരന്‍ ജാവിയര്‍ മോറോ എഴുതിയ വിവാദ പുസ്തകം ‘ദി റെഡ് സാരി’ പുറത്തിറങ്ങി. നാടകീയവത്കരിക്കപ്പെട്ട ജീവചരിത്രമെന്നാണ് മോറോ പുസ്തകത്തിന് നല്‍കിയിരിക്കുന്ന വിശേഷണം. 2008ല്‍ സ്പാനിഷ് ഭാഷയില്‍ പുറത്തിറങ്ങിയ പുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷയാണ് ഇന്ത്യയില്‍ എത്തിയത്. നേരത്തെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍നിന്നുള്ള എതിര്‍പ്പിനെത്തുടര്‍ന്നാണ് വര്‍ഷങ്ങളായി പുസ്തകം ഇന്ത്യയില്‍ പ്രസിദ്ധീകരിക്കാന്‍ സാധിക്കാതിരുന്നത് എന്ന ആരോപണം നിലനിന്നിരുന്നു. സോണിയയെ അപകീര്‍ത്തിപ്പെടുത്താണ് പുസ്തകത്തിന്റെ ഉള്ളടക്കമെന്നായിരുന്നു ആക്ഷേപം. എന്നാല്‍ ഇത് അടിസ്ഥാനരഹിതമാണെന്ന് കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിങ്‌വി പറഞ്ഞു. […]
The post സോണിയയുടെ വിവാദ ജീവചരിത്രം ‘ദി റെഡ് സാരി’ പുറത്തിറങ്ങി appeared first on DC Books.