നമ്മുടെ ശരീരാരോഗ്യം നിലനിര്‍ത്തുന്ന വിവിധ ഘടകങ്ങളില്‍ സുപ്രധാന സ്ഥാനം വായുടെ ആരോഗ്യസംരക്ഷണത്തിനുണ്ട്. മുഖസൗന്ദര്യത്തിനും വ്യക്തിത്വവികസനത്തിനും ആകര്‍ഷകമായ പല്ലുകളും മനോഹരമായ പുഞ്ചിരിയും അമൂല്യസമ്പത്താണ്. മനുഷ്യശരീരത്തിലെ സുപ്രധാന അവയവങ്ങളില്‍ ഒന്നാണ് പല്ലെങ്കിലും അതിന്റെ ആരോഗ്യത്തെക്കുറിച്ച് അധികംപേരും വേണ്ടത്ര ശ്രദ്ധ ചെലുത്താറില്ല. ഇക്കാര്യങ്ങളിലെല്ലാം അറിവ് പകരുന്ന പുസ്തകമാണ് ഡോ. എന്‍ രത്‌നകുമാരിയുടെ ദന്തസംരക്ഷണം അറിയേണ്ടതെല്ലാം. വായിലുണ്ടാകുന്ന രോഗങ്ങളില്‍ കൂടുതലും പല്ലിനെ ബാധിക്കുന്നതാണ്. കുട്ടികളില്‍ സര്‍വ്വസാധാരണമായി കണ്ടുവരുന്ന രോഗമാണ് ദന്തക്ഷയവും മോണരോഗങ്ങളും. ഇവ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. വായിലുണ്ടാകുന്ന രോഗങ്ങള്‍ അപൂര്‍വ്വമായി മാത്രമേ മാരകമാകാറുള്ളൂവെങ്കിലും […]
The post ദന്തസംരക്ഷണത്തെക്കുറിച്ച് അറിയേണ്ടതെല്ലാം appeared first on DC Books.