പി.സി.ജോര്‍ജ്ജിനെ സര്‍ക്കാര്‍ ചീഫ് വിപ്പ് പദത്തില്‍നിന്നും യുഡിഎഫ് ഉന്നതാധികാര സമിതിയില്‍നിന്നും നീക്കി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രിമാരായ രമേശ് ചെന്നിത്തല, പി.കെ.കുഞ്ഞാലിക്കുട്ടി എന്നിവര്‍ പി.സി.ജോര്‍ജ്ജുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ കേരള കോണ്‍ഗ്രസിന്റെ ആവശ്യം അംഗീകരിക്കുകയായിരുന്നു. മാര്‍ച്ച് 26നു കെ.എം.മാണി നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണു തീരുമാനമെന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഒത്തുതീര്‍പ്പിലെത്താന്‍ കഴിഞ്ഞില്ല. മുന്നണി മര്യാദ അനുസരിച്ചു കേരള കോണ്‍ഗ്രസിന്റെ ആവശ്യം അംഗീകരിക്കാന്‍ ബാധ്യസ്ഥമാണ്. പി.സി. ജോര്‍ജ്ജ് പഴയ പാര്‍ട്ടിയായ സെക്കുലര്‍ പുനരുജ്ജീവിപ്പിക്കുമോ എന്നതൊന്നും ഇപ്പോള്‍ മുന്നിലുള്ള പ്രശ്‌നമല്ല. ജോര്‍ജ്ജ് യുഡിഎഫിന്റെ […]
The post പി.സി.ജോര്‍ജ്ജിനെ ചീഫ് വിപ്പ് സ്ഥാനത്തുനിന്നും നീക്കി appeared first on DC Books.