1993ലെ മുംബൈ സ്‌ഫോടനക്കേസ് പ്രതി യാക്കൂബ് മേമന്റെ വധശിക്ഷ സുപ്രീംകോടതി ശരിവച്ചു. കീഴ്‌ക്കോടതി വിധിച്ച ശിക്ഷയ്‌ക്കെതിരെ മേമന്‍ പരമോന്നത കോടതിയെ സമീപിച്ചിരുന്നു. 20വര്‍ഷത്തിലേറെയായി കേസില്‍ ജയില്‍ശിക്ഷ അനുഭവിച്ചുവരികയാണെന്നും 14 വര്‍ഷമാണ് ജീവപര്യന്തമെന്നും മേമന്‍ സുപ്രീംകോടതിയെ ബോധിപ്പിച്ചു. എന്നാല്‍ ഈ വാദം കോടതി കൈക്കൊണ്ടില്ല. 20 വര്‍ഷത്തിലധികമായി കസ്റ്റഡിയിലായിരുന്ന മേമന്‍ ഇപ്പോള്‍ നാഗ്പൂര്‍ ജയിലിലാണുള്ളത്. സ്‌ഫോടനത്തിന്റെ സൂത്രധാരനായിരുന്ന ടൈഗര്‍ മേമന്റെ സഹോദരനാണ് യൂക്കൂബ്. 1993 മാര്‍ച്ച് 12 ഉച്ചയ്ക്ക് 1.35നും 3.30നുമിടയ്ക്കു പന്ത്രണ്ടിടങ്ങളിലുണ്ടായ 13 സ്‌ഫോടനങ്ങളില്‍ കൊല്ലപ്പെട്ടത് 257 […]
The post യാക്കൂബ് മേമന്റെ വധശിക്ഷ സുപ്രീംകോടതി ശരിവച്ചു appeared first on DC Books.