സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ ഹൗസ് സര്‍ജന്മാര്‍ നടത്തുന്ന സമരം അനാവശ്യമെന്ന് ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍. പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്ന സമയത്ത് സമരം നടത്തുന്നത് ശരിയല്ല. ജനങ്ങളെ ബുദ്ധിമുട്ടിച്ച് നടത്തുന്ന സമരം പ്രൊഫഷണല്‍ എത്തിക്‌സിന് എതിരാണെന്നും മന്ത്രി പറഞ്ഞു. ഹൗസ് സര്‍ജന്മാര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് അറിയിച്ചിരുന്നു. ആവശ്യങ്ങള്‍ പരിഗണിക്കാന്‍ അടുത്ത ആഴ്ച ചര്‍ച്ച നടക്കാനിരിക്കെയാണ് സമരം തുടങ്ങിയിരിക്കുന്നത്. ഡോക്ടര്‍മാര്‍ സമരം അടിയന്തരമായി പിന്‍വലിക്കണം. അല്ലാത്തപക്ഷം സര്‍ക്കാര്‍ സമരത്തെ കര്‍ശനമായ നടപടികളിലൂടെ നേരിടുമെന്നും അദ്ദേഹം പ്രതികരിച്ചു. സ്‌റ്റൈപ്പന്റ് […]
The post ഹൗസ് സര്‍ജന്മാരുടെ സമരം: കര്‍ശനമായി നേരിടുമെന്ന് വി എസ് ശിവകുമാര്‍ appeared first on DC Books.