മലയാള സാഹിത്യ ചരിത്രത്തില്‍ കോളിളക്കം സൃഷ്ടിച്ച കൃതിയാണ് മാധവിക്കുട്ടിയുടെ എന്റെ കഥ. ആത്മകഥയായും സ്വപ്‌ന തുല്യമായൊരു സാഹിത്യ രചനയായും കണക്കാക്കാവുന്ന ഈ കൃതി മലയാളത്തിലെ ഏറ്റവും വലിയ ബെസ്റ്റ്‌സെല്ലറുകളില്‍ ഒന്നാണ്. ഒരു ലക്ഷത്തി എഴുപതിനായിരത്തിലധികം കോപ്പികള്‍ വിറ്റഴിക്കപ്പെട്ട എന്റെ കഥ ഓരോ തലമുറയും നെഞ്ചേറ്റി സ്വീകരിക്കുന്നു. വായനക്കാര്‍ക്കുള്ള സമ്മാനമായി പുസ്തകത്തിന്റെ പുതിയ പതിപ്പ് ഒട്ടേറെ പുതുമകളുമായാണ് പുറത്തിറങ്ങുന്നത്. അശോക് മേത്ത എടുത്ത മാധവിക്കുട്ടിയുടെ ഒരു യൗവ്വനകാല ചിത്രവുമായാണ് വര്‍ഷങ്ങളായി എന്റെ കഥ വായനക്കാരെ തേടിയെത്തുന്നത്. പുതിയ പതിപ്പില്‍ അതേ കവര്‍ […]
The post മാധവിക്കുട്ടിയുടെ എന്റെ കഥയ്ക്ക് സ്‌പെഷ്യല്‍ എഡിഷന്‍ appeared first on DC Books.