ആധുനിക സാഹിത്യപ്രസ്ഥാനത്തില്‍ മുകുന്ദനും കാക്കനാടനും പുനത്തിലിനും സേതുവിനുമൊപ്പം സജീവസാന്നിദ്ധ്യമായിരുന്ന ഉണ്ണിക്കൃഷ്ണന്‍ തിരുവാഴിയോടിന്റെ നാലു ലഘുനോവലുകളുടെ സമാഹാരം ഉണ്ണിക്കൃഷ്ണന്‍ തിരുവാഴിയോടിന്റെ നോവലുകള്‍ എന്ന പേരില്‍ പ്രസിദ്ധീകരിച്ചു. മലയാള നോവല്‍ സാഹിത്യത്തിന്റെ വഴിത്തിരിവ് എന്ന് വിശേഷിപ്പിക്കാവുന്ന എഴുപതുകളില്‍ രചിയ്ക്കപ്പെട്ട നാലു നോവലുകളാണ് ഈ സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്- ഹിപ്പി, ഒരു ധ്വനി ആയിരം പ്രതിദ്ധ്വനി, മരണത്തിന്റെ നിറം, നഖക്ഷതങ്ങള്‍. രണ്ടാം ലോകമഹായുദ്ധത്തിന്റെ വറുതിയില്‍ ജനിച്ച ശിശുക്കള്‍ക്ക് പ്രായപൂര്‍ത്തിയെത്തിയിരുന്നു. സ്വതന്ത്രഭാരതത്തില്‍ ജനിച്ചവര്‍ക്ക് കൗമാരദശ. യന്ത്രസംസ്‌കാരത്തിന്റെ ഇരകളായ യുവത്വം മയക്കുമരുന്നുകളുടെ സൈക്കഡലിക് സ്വപ്‌നങ്ങളില്‍ മേഞ്ഞുനടന്നു. […]
The post ആധുനികതയുടെ നിഗൂഢലാവണ്യമുള്ള നോവലുകള്‍ appeared first on DC Books.