മഹാരാഷ്ട്രയിലെ താനെയില്‍ മൂന്നുനില കെട്ടിടം തകര്‍ന്നുവീണു നാലുപേര്‍ മരിച്ചു. മരിച്ചവരില്‍ ഒരാള്‍ മലയാളിയാണ്. നാലു പേര്‍ ഇപ്പോഴും അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുകയാണ്. പന്തളം സ്വദേശിയായ ഉഷയാണ് മരിച്ച മലയാളി. പരുക്കേറ്റവരെ സമീപത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. താനെ ജില്ലയില്‍ കല്യാണിനടുത്ത താക്കുര്‍ളിയില്‍ മൂന്നുനില കെട്ടിടം ജൂലൈ 28ന് രാത്രി 10.40 ഓടെയാണ് തകര്‍ന്നു വീണത്. താനെ, കല്ല്യാണ്‍, ഭിവാന്‍ഡി, അംബര്‍നാഥ് എന്നിവിടങ്ങളില്‍ നിന്നുള്ള അടിയന്തര സഹായ സംഘങ്ങള്‍ രക്ഷാപ്രവര്‍ത്തനം നടത്തി. എന്‍ഡിആര്‍എഫിന്റെ ഒരു സംഘവും രക്ഷാപ്രവര്‍ത്തനത്തിനായി ഇവിടെയുണ്ട്. അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിയിരിക്കുന്നവരെ […]
The post താനെയില്‍ കെട്ടിടം തകര്‍ന്ന് നാലുപേര്‍ മരിച്ചു appeared first on DC Books.