മോഹന്‍ലാലിനെയും ശ്രീനിവാസനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി സിനിമ സംവിധാനം ചെയ്യുക എന്നത് തന്റെ സ്വപ്‌നമാണെന്ന് വിനീത് ശ്രീനിവാസന്‍. നിരവധി ഹിറ്റ് ചിത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ചവരാണ് ഇരുവരും. വര്‍ഷങ്ങള്‍ക്ക് ശേഷം ആ രണ്ടു പ്രതിഭകളെയും ഒരുമിച്ച് തിരശീലയില്‍ കാണുകയെന്നത് മലയാള സിനിമാ പ്രേക്ഷകന്റെ ആഗ്രഹമാണ്. ഇരുവരെയും ഒന്നിപ്പിച്ചുകൊണ്ടുള്ള ചിത്രത്തിന്റെ അണിയറപ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും വിനീത് കൂട്ടിച്ചേര്‍ത്തു. ഒരു സ്വകാര്യ ടീവി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസുതുറന്നത്. നിവിന്‍ പോളിയെ നായകനാക്കി അടുത്ത ചിത്രമൊരുക്കുന്ന തെരക്കിലാണ് വിനീതിപ്പോള്‍. മലര്‍വാടി ആര്‍ട്‌സ് […]
The post ദാസനെയും വിജയനെയും വീണ്ടും ഒന്നിപ്പിക്കുമെന്ന് വിനീത് ശ്രീനിവാസന്‍ appeared first on DC Books.