ലോകത്തിന്റെ എല്ലാ ഭാഗത്തുമുള്ള ചൊല്‍ക്കഥകള്‍ പില്ക്കാല സാഹിത്യത്തെ സ്വാധീനിച്ചിട്ടുണ്ടെന്ന് പ്രശസ്ത സാഹിത്യകാരനായ സി വി ബാലകൃഷ്ണന്. തകഴിയായാലും ബഷിറായാലും ലോകത്തിലെ മറ്റേതൊരു സാഹിത്യകാരനായാലും അവരുടെ എല്ലാം രചനകളെ ചൊല്‍ക്കഥകള്‍ സ്വാധീനിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ചൊല്‍ക്കഥകള്‍ എത്രയോ കാലത്തെ അതിജീവിച്ച് ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. കാരണം ആ കഥകളിലെല്ലാം സത്യങ്ങളുണ്ട്. ആ സത്യങ്ങളാണ് മനുഷ്യനോട് പിന്നെയും പിന്നെയും സംസാരിച്ചുകൊണ്ടിരിക്കുന്നത്. എത്രയോകാലം കഴിഞ്ഞാലും ആ കഥകള്‍ രത്നശോഭയോടെ നമ്മുടെ ചരിത്രത്തില്‍ നിലകൊള്ളുന്നു. ആ കഥകള്‍ ഏറ്റുവാങ്ങുക എന്നത് നമ്മുടെ പുതിയ തലമുറയുടെ […]
The post ചൊല്‍ക്കഥകള്‍ പില്ക്കാല സാഹിത്യത്തെ സ്വാധീനിച്ചു : സി വി ബാലകൃഷ്ണന് appeared first on DC Books.