രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന അസഹിഷ്ണുതയില്‍ പ്രതിഷേധിച്ച് പുരസ്‌കാരങ്ങള്‍ തിരിച്ചുനല്‍കിയവര്‍ക്ക് പിന്തുണയുമായി കലാരംഗത്ത് നിന്ന് കൂടുതല്‍ പ്രമുഖര്‍. ബോളീവുഡ് താരങ്ങളായ ഷാരൂഖ് ഖാന്‍, ഷബാന ആസ്മി, സരോദ് മാന്ത്രികന്‍ ഉസ്താദ് അംജദ് അലിഖാന്‍ എന്നിവരാണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. ഇവര്‍ക്കുപുറമേ പല സ്ഥലങ്ങളിലും പ്രതിഷേധകൂട്ടായ്മകള്‍ നടന്നുവരുന്നു. വളരുന്ന അസഹിഷ്ണുതയ്‌ക്കെതിരെ എഴുത്തുകാരും ചലച്ചിത്രകാരന്‍മാരും പുരസ്‌കാരങ്ങള്‍ തിരിച്ചുനല്‍കിയും പദവികള്‍ ത്യജിച്ചും നടത്തുന്ന പ്രതിഷേധങ്ങളെ പിന്തുണച്ച ഷാരൂഖ് ഖാന്‍, മതപരമായ അസഹിഷ്ണുതയാണ് ഈ രാജ്യത്ത് ചെയ്യാവുന്ന ഏറ്റവും ഹീനമായ കുറ്റകൃത്യം എന്നും പറഞ്ഞു. ആവശ്യമെങ്കില്‍ പ്രതീകാത്മകമായി […]
The post വളരുന്ന അസഹിഷ്ണുതയ്‌ക്കെതിരെ കലാരംഗത്ത് പ്രതിഷേധം appeared first on DC Books.