ജാപ്പനീസ് കഥാലോകത്തെ മലയാളത്തിന് പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടുകൂടി ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്‌സിറ്റിയുടെ ജാപ്പനീസ് സ്റ്റഡി വിഭാഗത്തിന്റെ സഹകരണത്തോടെ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച വിവര്‍ത്തന സമാഹാരമാണ് മൂന്നു ജാപ്പനീസ് കഥകള്‍. ഇരുപതാം നൂറ്റാണ്ടിലെ ജാപ്പനീസ് സാഹിത്യത്തിലെ ഏറ്റവും അറിയപ്പെടുന്ന സാഹിത്യകാരന്‍ കാവബാത യാസുനാരി, ജാപ്പനീസ് ചെറുകഥകളുടെ പിതാവ് എന്നറിയപ്പെടുന്ന അകുതഗാവ ര്യൂണൊസുകെ എന്നിവരുടെ രചനകളാണ് പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 1968ല്‍ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ച കാവബാത യാസുനാരിയുടെ വിശ്വവിഖ്യാതമായ ‘ഇസു നൊ ഒഡരികൊ’ എന്ന ലഘു […]
The post മൂന്നു ജാപ്പനീസ് കഥകള്‍ മലയാളത്തില്‍ appeared first on DC Books.