അനന്യമായ കാവ്യഭാഷയിലൂടെ സര്‍ഗവിസ്മയം തീര്‍ത്ത് മലയാളിയുടെ ഭാവുകത്വത്തിന് പുതുവിതാനം നല്‍കിയ സിദ്ധപ്രതിഭയായ ദാര്‍ശനിക കഥകാരിയാണ് ലതാലക്ഷ്മിയെന്ന് കവി വി മധുസൂദനന്‍ നായര്‍. സിവി ഫൗണ്ടേഷനും സിവി സാഹിത്യവേദിയും ചേര്‍ന്ന് ഏര്‍പ്പെടുത്തിയ പ്രഥമ സി വി രാമന്‍ പിള്ള നോവല്‍ പുരസ്‌കാരം ലതാലക്ഷ്മിയുടെ ‘തിരുമുഗള്‍ബീഗം’ എന്ന നോവലിനായിരുന്നു. അവാര്‍ഡ് കമ്മറ്റി ചെയര്‍മാന്‍കൂടിയാണ് വി മധുസൂദനന്‍ നായര്‍.
അനന്യമായ കാവ്യഭാഷയിലൂടെ സര്‍ഗവിസ്മയം തീര്‍ത്ത് മലയാളിയുടെ ഭാവുകത്വത്തിന് പുതുവിതാനം നല്‍കിയ സിദ്ധപ്രതിഭയായ ദാര്‍ശനിക കഥകാരിയാണ് ലതാലക്ഷ്മി. ശില്‍പവൈചിത്ര്യവും ഭാവനാമാത്രികതയും പ്രമേയനൂതനത്വവും കൊണ്ട് പതിരറ്റ കൃതികളാണ് അവര്‍ ഇരുപത് വര്‍ഷങ്ങളായി മലയാളത്തിന് നല്‍കികൊണ്ടിരിക്കുന്നത്. വാക്കിന്റെ വിരാട്പുരുഷനായ സി.വി. രാമന്‍പിള്ളയുടെ ഏതോ ഒരാവേശം വാഗ് വരം പൈതൃകമായ ലതാലക്ഷ്മിക്കുണ്ടെന്ന് അവരുടെ കഥനശൈലി പറയാതെ പറയുന്നു”-വി മധുസൂദനന്‍ നായര്‍ പറഞ്ഞു.
പുരസ്‌കാരം ഓഗസ്റ്റ് ഒന്നിന് മലയാളത്തിന്റെ പ്രിയഎഴുത്തുകാരന്‍ എംടി വാസുദേവന്‍ നായര്‍ സമ്മാനിക്കും. പ്രശസ്ത സിത്താര്‍ വാദകനായ പണ്ഡിറ്റ് രവിശങ്കറിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള നോവലാണ് തിരുമുഗള്‍ബീഗം’. ദാമ്പത്യജീവിതവും കലാജീവിതവും തമ്മിലുള്ള സംഘര്‍ഷങ്ങളാണ് ഇതിലെ പ്രമേയം. 2014-ലാണ് ഈ കൃതി ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചത്. 2014-ലെ ഡി സി കിഴക്കെമുറി ജന്മശതാബ്ദി നോവല്‍ മത്സരത്തില്‍ തിരഞ്ഞെടുക്കപ്പെട്ട നോവല്‍ കൂടിയാണ് ലതാലക്ഷ്മിയുടെ തിരുമുഗള്‍ബീഗം.
ഐതിഹ്യകഥകളുടെ അത്ഭുത ലോകം മലയാളിക്ക് സമ്മാനിച്ച കൊട്ടാരത്തില്‍ ശങ്കുണ്ണി 1855 മാര്‍ച്ച് 23-ന് കോട്ടയത്ത് കൊട്ടാരത്തില്‍ വാസുദേവനുണ്ണിയുടെ രണ്ടാമത്തെ പുത്രനായാണ് ജനിച്ചത്. പത്തുവയസ്സുവരെ ആശാന്മാരുടെ വീടുകളില്‍ ചെന്നു പഠിച്ചതല്ലാതെ അദ്ദേഹത്തിന് സ്‌കൂള്‍ വിദ്യാഭ്യാസം ലഭിച്ചില്ല.
പതിനേഴാമത്തെ വയസ്സില്‍ മണര്‍കാട്ട് ശങ്കരവാര്യരില്‍ നിന്നും സിദ്ധരൂപം പഠിച്ചു. പിന്നീട് വയസ്‌കര ആര്യന്‍ നാരായണം മൂസ്സതില്‍നിന്ന് രഘുവംശം, മാഘം, നൈഷധം തുടങ്ങിയ കാവ്യങ്ങളും സഹസ്രയോഗം, ഗുണപാഠം, ചികിത്സാക്രമം, അഷ്ടാംഗഹൃദയം തുടങ്ങിയ പാരമ്പര്യ വൈദ്യശാസ്ത്ര ഗ്രന്ഥങ്ങളും പഠിച്ചു. 1893ല്‍ മാര്‍ ദിവാന്നാസ്യോസ് സെമിനാരി ഹൈസ്‌കൂളിലെ ആദ്യ മലയാളം മുന്‍ഷിയായി ജോലിയില്‍ പ്രവേശിച്ചു.
1898 മുതല്‍ ഐതിഹ്യമാലയുടെ രചന തുടങ്ങി. വറുഗീസ് മാപ്പിളയുടെ പ്രേരണ മൂലം മനോരമയിലും ഭാഷാപോഷിണിയിലും ഖണ്ഡശഃ പ്രസിദ്ധീകരിക്കാനായിരുന്നു തുടങ്ങിയതെങ്കിലും കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ മരണം വരെ തുടര്‍ന്നു പോന്ന ഒരു പരമ്പരയായി ഐതിഹ്യമാല മാറി. എട്ട് ഭാഗങ്ങളായാണ് ഐതിഹ്യമാല ആദ്യം പ്രകാശിപ്പിച്ചത്. സുഭദ്രാഹരണം മണിപ്രവാളം, കേശവദാസചരിതം തുടങ്ങിയവയാണ് മറ്റ് കൃതികള്‍. 1937 ജൂലൈ 22-ന് അദ്ദേഹം അന്തരിച്ചു.
സ്വര്‍ണ്ണവും സ്വവര്‍ഗ്ഗ രതിയും പ്രമേയമായി രണ്ട് വര്‍ഷം മുന്‍പ് ഉണ്ണി ആര്‍ എഴുതിയ വെട്ട് റോഡ് ഉള്‍പ്പടെയുള്ള കഥകളുമായി പുതിയ സമാഹാരം ‘പെണ്ണും ചെറുക്കനും’മലയാളത്തിന്റെ പ്രിയ കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് ഇന്ന് (22 ജൂലൈ 2020) വൈകുന്നേരം 4 മണിക്ക് ഫേസ്ബുക്കിലൂടെ പ്രകാശനം ചെയ്യും. നടി റിമ കല്ലിങ്കല്‍ പുസ്തകത്തില്‍ നിന്നും ഒരു കഥ ആരാധകര്‍ക്കായി വായിക്കും. ഡിസി ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
പെണ്ണും ചെറുക്കനും, ശബ്ദം, കോടതി പറയുന്നത്, സുരക്ഷിതനായ ഒരു മനുഷ്യന്‍, ഡിസംബര്‍, കഥ തീര്‍ക്കാനാകുമോ….ഇല്ല….ഇല്ല, പത്ത് കഥകള്‍, വെട്ട്‌റോഡ്, നികനോര്‍ പാര്‍റ, മൂന്ന് പ്രേമകഥകള്‍, നടത്തം തുടങ്ങിയ കഥകളാണ് പുതിയ കഥാസമാഹാരത്തിലുള്ളത്.
സ്വര്‍ണ്ണക്കടത്തും തുടര്‍ന്നുള്ള സംഭവവികാസങ്ങളുമൊക്കെ കേരളത്തില്‍ വീണ്ടും സജീവ ചര്‍ച്ചയാകുമ്പോള്‍ ‘പെണ്ണും ചെറുക്കനും’എന്ന കഥാസമാഹാരം ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു.
വളരെ ചുരുങ്ങിയ ദിവസങ്ങള്‍കൊണ്ട് പുസ്തകപ്രേമികളുടെ മനസ്സ് കീഴടക്കിയ ജനപ്രിയ റഷ് അവറുകള്‍ ഈ വാരം ഇന്ന് കൂടി. രാവിലെ പത്ത് മണി മുതല്‍ വൈകുന്നേരം അഞ്ചര വരെ മലയാളത്തിലെ ബെസ്റ്റ് സെല്ലേഴ്‌സ് ഉള്‍പ്പെടെ മലയാളി എന്നും വായിക്കാനാഗ്രഹിക്കുന്ന 30 മലയാളം കൃതികള്‍ വായനക്കാര്‍ക്ക് 25% വിലക്കുറവില്‍ ഡിസി ബുക്‌സ് സ്‌റ്റോറുകളിൽ നിന്നും പ്രിയവായനക്കാർക്ക് അത്യാകർഷകമായ വിലക്കുറവിൽ സ്വന്തമാക്കാനാകും. കേരളത്തിലെ എല്ലാ ഡിസി/കറന്റ് ബുക്‌സ് സ്‌റ്റോറുകള്‍ വഴിയും ഈ ഓഫര്‍ വായനക്കാര്‍ക്ക് പ്രയോജനപ്പെടുത്താം.
കവിതകള്‍, കഥകള്‍, നോവലുകള്‍, ആത്മകഥകള്‍, ജീവചരിത്രം, യാത്രാവിവരണങ്ങള്‍ എന്നീ സാഹിത്യവിഭാഗങ്ങള്‍ക്ക് പുറമേ സെല്‍ഫ് ഹെല്‍പ് പുസ്തകങ്ങള്‍, അനുഭവക്കുറിപ്പുകള്‍, ശാസ്ത്രലേഖനങ്ങള്‍ എന്നിവയടങ്ങിയ പുസ്തകങ്ങളും റഷ് അവറുകളില്‍ ലഭ്യമാക്കിയിട്ടുണ്ട്.
രാമായണശീലുകളാല്‍ മുഖരിതമാകുന്ന കര്‍ക്കടകത്തില്‍ നിങ്ങളുടെ വായനയും ഭക്തിസാന്ദ്രമാക്കാന്‍ ഡിസി ബുക്‌സ്. ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ളവര്‍ക്കും പുരാണകൃതികള്‍ ഇനി അനായാസം വിരല്‍ത്തുമ്പില്‍ ലഭ്യമാകും ഇ-ബുക്ക് രൂപത്തില്‍.
ഭാഗവതപുരാണം– പതിനെട്ട് പുരാണങ്ങളിലൊന്ന്. ഭക്തിരസപ്രധാനമായ ഭാഗവതം പുരാണങ്ങളില്‍വച്ച് ഏറ്റവും ശ്രേഷ്ഠവും ജനപ്രിയവുമാണ്. വേദവൃക്ഷത്തിന്റെ സ്വാദിഷ്ഠമായ ഫലമാണ് ഭാഗവതമെന്നും പറയുന്നു. ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും സാമൂഹികജീവിതക്രമത്തിന്റെയും ആദ്യകാല രേഖകള്‍കൂടിയാണ് പുരാണങ്ങള്‍. തലമുറകളില്‍നിന്നും തലമുറകളിലേക്കു കൈമാറിയ അനശ്വര നിക്ഷേപങ്ങള്‍. രസനിഷ്യന്ദികളായ കഥകളിലൂടെയും ലളിതമായി വിവരിക്കപ്പെടുന്ന ലോകതത്ത്വങ്ങളിലൂടെയും അവ മാനവകുലത്തിന് മുതല്‍ക്കൂട്ടായ ഗ്രന്ഥങ്ങള്‍.
ബ്രഹ്മപുരാണം പതിനെട്ടുപുരാണങ്ങളിലൊന്ന്. മലയാളത്തിലേക്ക്, ഒരുപക്ഷേ ഇന്ത്യന്‍ ഭാഷകളിലാദ്യമായി ഒരു പ്രാദേശിക ഭാഷയിലേക്ക്, മൊഴിമാറ്റം ചെയ്ത പുരാണം ബ്രഹ്മാണ്ഡമാണ്. 14ാം നൂറ്റാണ്ടിലാണ് മലയാളത്തില്‍ പരിഭാഷയുണ്ടായത്. മലയാളത്തിന് ഏറെ പ്രിയങ്കരമായ പരശുരാമകഥ വിസ്തരിച്ച് ബ്രഹ്മാണ്ഡത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. കൃഷ്ണ സഖിയായ രാധയെക്കുറിച്ചും വിവരണമുണ്ട്. പ്രപഞ്ചസൃഷ്ടിയും ഹിരണ്യാണ്ഡവുമെല്ലാം ബ്രഹ്മാണ്ഡത്തിലും ഉള്‍ച്ചേര്‍ന്നിരിക്കുന്നു. പിതൃക്കളുടെ വിവരണം, പിതൃക്കള്‍ക്കായി അനുഷ്ഠിക്കേണ്ട ശ്രാദ്ധവിധികള്‍, ബൃഹദ്രഥവംശം, പ്രദ്യോതവംശം തുടങ്ങിയ വംശചരിതങ്ങള്‍, ലളിതോപാഖ്യാനം തുടങ്ങിയവയും ബ്രഹ്മാണ്ഡപുരാണത്തിലടങ്ങിയിരിക്കുന്നു. കെ.എം. രുദ്രന്‍ നമ്പൂതിരി പരിഭാഷ നിര്‍വ്വഹിച്ച ശിവപുരാണം അനുബന്ധമായി ഉള്‍പ്പെടുത്തിയിരിക്കുന്നു.
ഗരുഡപുരാണം പതിനെട്ടുപുരാണങ്ങളിലൊന്നാണ് ഗരുഡപുരാണം. മഹാവിഷ്ണു ഗരുഡനു വെളിവാക്കിയ കാര്യങ്ങള്‍ ഗരുഡന്‍ കശ്യപപ്രജാപതിക്കു വിവരിച്ചു നല്കുന്നു. ഗരുഡന്‍ പറഞ്ഞതിനാല്‍ പ്രസ്തുത പുരാണം ഗരുഡപുരാണം എന്ന പേരില്‍ അറിയപ്പെട്ടു. ബ്രഹ്മാവിന്റെ ആവിര്‍ഭാവവും പ്രപഞ്ചസൃഷ്ടിയുമെല്ലാം വിവരിക്കുന്ന ഗരുഡപുരാണത്തില്‍ കൃഷ്ണാവതാരകഥകള്‍ക്കും പ്രാധാന്യമുണ്ട്. വ്യാകരണം, ആയുര്‍വ്വേദം, രത്‌നപരീക്ഷ, ജ്യോതിശ്ശാസ്ത്രം, ഛന്ദസ്സ് തുടങ്ങിയ ശാസ്ത്രകാര്യങ്ങളും മരണാനന്തരം ജീവനു സംഭവിക്കുന്ന പരിണാമങ്ങളും പിതൃ സങ്കല്പങ്ങളുമെല്ലാം ഗരുഡപുരാണത്തില്‍ ചര്‍ച്ചചെയ്യപ്പെടുന്നു.
SRIMAD VALMIKI RAMAYANAM – 3 VOLUMES By : DR LEELAVATHY M
മലയാളികൾ നാളുകളായി തേടിനടന്ന ഡോ എം ലീലാവതിയുടെ ‘ശ്രീമദ് വാത്മീകി രാമായണം’ ഈ പുണ്യമാസത്തിൽ ഒരിക്കൽക്കൂടി നിങ്ങൾക്കായി. മൂന്നു വാല്യങ്ങളിലായ് 3333 ലധികം പേജുകളുള്ള പുസ്തകം ഡിസി ബുക്‌സ് ഓൺലൈൻ സ്റ്റോറിലൂടെ ഇപ്പോൾ ഓർഡർ ചെയ്യാം. പരിമിതമായ കോപ്പികൾ മാത്രമായതിനാൽ ആദ്യം ഓർഡർ ചെയ്യുന്ന 20 പേർക്ക് പുസ്തകം ഉടൻ ലഭ്യമാകും. ബാക്കി ഓര്ഡറുകൾക്ക് പ്രിന്റ് ഓൺ ഡിമാൻഡ് വ്യവസ്ഥയിലാകും പുസ്തകങ്ങൾ ലഭ്യമാക്കുക. ഡോ എം. ലീലാവതിക്ക് മലയാളം വിവർത്തനത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ച കൃതി കൂടിയാണിത്. ‘ശ്രീമദ് വാല്‌മീകി രാമായണം’ കാവ്യം സംസ്‌കൃതത്തിൽനിന്ന് മലയാളത്തിലേക്ക് വിവർത്തനം ചെയ്തതിനായിരുന്നു പുരസ്‌കാരം. മലയാളം ലിപിയില്‍ മൂലശ്ളോകം നല്‍കി ലളിതമായ മലയാളത്തില്‍ അര്‍ത്ഥം വിശദമാക്കുന്നതിനു പുറമെ ആവശ്യമായ സന്ദര്‍ഭങ്ങളില്‍ ലഘുവായ വ്യാഖ്യാനവും ലീലാവതി ടീച്ചര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 4299 രൂപ വിലയുള്ള പുസ്തകം ഇപ്പോൾ തന്നെ ഡിസി ബുക്‌സ് ഓൺലൈൻ സ്റ്റോറിലൂടെ ഓർഡർ ചെയ്യാൻ സന്ദർശിക്കുക.
ഭാരതീയ സംസ്കാരത്തിന്റെ ഉറവ വറ്റാത്ത സ്രോതസ്സാണ് വാല്‍മീകി രാമായണം. എത്രയോ കാലഘട്ടങ്ങളിലെ മനുഷ്യജീവിതത്തിന്റെ അനശ്വരത ഈ കാലാതീത ചരിത്രത്തില്‍ അടക്കം ചെയ്തിരിക്കുന്നു. തപസ്വിയായ വാല്‍മീകി നാരദനോട് ആരാണ് ഈ ലോകത്തില്‍ സര്‍വ്വഗുണങ്ങളും ഒത്തിണങ്ങിയവനും വീരനും ധര്‍മ്മജ്ഞനും കൃതജ്ഞനും സത്യവാക്കും ദൃഡവ്രതനുമായിട്ടുള്ളത് എന്ന് ചോദിക്കുന്ന സന്ദര്‍ഭങ്ങളിലാണ് രാമായണം ആരംഭിക്കുന്നത്.
ചൈനയിലാണ് ആദ്യമായി കൊറോണ റിപ്പോർട്ട് ചെയ്തത്. ഇന്ന്, 2020 ജൂലൈ 21ന് ചൈനയിലെ കേസുകളുടെ എണ്ണം 83,693, മരിച്ചവരുടെ എണ്ണം 4634. (worldometer വിവരമാണ്. ഓരോ വെബ്‌സൈറ്റിലും ചെറിയ വ്യത്യാസങ്ങൾ കാണും. പൊതുവിലുള്ള സ്ഥിതി ഇതാണ്). ഇന്നിപ്പോൾ ലോകത്ത് 26 ആണ് ചൈനയുടെ സ്ഥാനം.
ഇറ്റലിയാണ് രണ്ടാമത് വാർത്തകളിൽ നിറഞ്ഞത്. അവിടെ ഉണ്ടായ കേസുകളുടെ എണ്ണം 244,624, മരണം 35,038. ഇപ്പോൾ പതിനഞ്ചാം സ്ഥാനം.
പിന്നീട് ശ്രദ്ധാ കേന്ദ്രമായത് യുണൈറ്റഡ് കിങ്ഡം ആണ്. രാജ്യം അടച്ചിടേണ്ട കാര്യമില്ല എന്നാണ് അവർ ആദ്യമേ തീരുമാനിച്ചത്. കേസുകളുടെ എണ്ണം കൂടിയപ്പോൾ അത് മാറ്റി. മൊത്തം കേസുകളുടെ എണ്ണം 295,372, മരണ സംഖ്യ 45,312. ഇപ്പോൾ പത്താം സ്ഥാനം.
ഒരു കാരണവശാലും ലോക്ക് ഡൌൺ പ്രഖ്യാപിക്കില്ല എന്ന് പറഞ്ഞ സ്വീഡൻ ആണ് പിന്നീട് വാർത്തയിൽ നിറഞ്ഞത്. ഇന്ന് അവിടെ 78,048 കേസുകൾ, മരണം 5,639. ഇരുപത്തി ഏഴാം സ്ഥാനത്ത്.
കോവിഡ് എന്ന് പറഞ്ഞാൽ ഒരു ഫ്ലൂ പോലെ ആണെന്ന് ചിന്തിച്ച നേതൃത്വമുള്ള അമേരിക്കയിൽ പിന്നീട് കേസുകളുടെ എണ്ണം 3,961,556, മരണം 143,885. ലോകത്ത് ഒന്നാം സ്ഥാനത്ത് തുടരുന്നു.
ഈ പ്രദേശങ്ങളിൽ ഒക്കെ കൊറോണ നിറഞ്ഞാടുന്പോൾ രോഗവ്യാപനത്തെ അടിച്ചു പരത്തിയാണ് കേരളം ലോകശ്രദ്ധ നേടിയത്. നമുക്ക് ശേഷം ആദ്യ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട ഇടങ്ങളിലെല്ലാം എണ്ണം ഒന്നിൽ നിന്നു പത്തും, പത്തിൽ നിന്ന് നൂറും, നൂറിൽ നിന്ന് ആയിരവും പതിനായിരവും ലക്ഷവും ആയപ്പോഴും നമ്മൾ ഒച്ചിഴയുന്നതു പോലെ പതുക്കെയാണ് ആയിരത്തിൽ പോലും എത്തിയത്.
പിന്നീട് എല്ലാം പെട്ടെന്നായിരുന്നു. ആയിരം രണ്ടായിരമായി, രണ്ടായിരം അയ്യായിരമായി, അയ്യായിരം പതിനായിരമായി.
ഈ രോഗത്തിന്റെ പ്രത്യേകത അറിയാവുന്ന ആർക്കും ഇതിൽ അതിശയമില്ല. രോഗത്തെ തടഞ്ഞു നിർത്തുന്നതാണ് വർത്തയാകുന്നത്. ആദ്യകാലത്ത് ഫലപ്രദമായി രോഗവ്യാപനം തടഞ്ഞു നിർത്തുന്നതിൽ വിജയിച്ച കേരളം പിന്നീട് പിന്നോട്ട് പോയതാണ് ഇനി വർത്തയാകാൻ പോകുന്നത്.
കേരളത്തിന്റെ ഇരട്ടി ജനസംഖ്യയുള്ള യു കെ യിൽ കേസുകളുടെ എണ്ണം മൂന്നു ലക്ഷമായപ്പോൾ കേരളത്തിലെ കേസുകളുടെ എണ്ണം ഒന്നരലക്ഷം ആയാൽ അതിലെന്താണ് ആഗോള വാർത്താ മൂല്യം?. ഡൽഹിയിൽ മരണം മൂവായിരം കവിഞ്ഞു, പക്ഷെ അവിടുത്തെ ജനസംഖ്യ കേരളത്തിലേതിനേക്കാൾ താഴെയാണ്. അപ്പോൾ നാളെ കേരളത്തിൽ അയ്യായിരം പേർ മരിച്ചാൽ അത് കേൾക്കുന്നവർ എന്തിന് അത്ഭുതപ്പെടണം?. ബ്രസീലിൽ എത്ര ആളുകൾ മരിക്കുന്നുണ്ടെന്ന് നമ്മൾ ശ്രദ്ധിക്കുന്നുണ്ടോ?.
കേരളത്തിൽ മരിക്കുന്നവർ നമുക്ക് അച്ഛനും അമ്മയും സഹോദരരനും സഹപ്രവർത്തകയും സുഹൃത്തുക്കളും ഒക്കെയാകാം. പക്ഷെ ഇവർ ഓരോരുത്തരും ലോകത്തിന് വ്യക്തികളല്ല, അക്കങ്ങൾ ആണ്. അത് തന്നെ ഇന്ത്യയുടെ മൊത്തം അക്കങ്ങൾക്കുള്ളിൽ എവിടെയോ കിടക്കുന്ന ഒന്ന്. കൊറോണ രോഗത്തിന്റെ ഒരു വലിയ പ്രത്യേകത ദൂരെ നിന്നും വരുന്ന തിരമാലപോലെയാണ് ഇത്. മാസങ്ങളുടെ മുന്നറിയിപ്പ് ഉണ്ട്. ഈ രോഗം മൂലം ചൈനയിൽ എന്താണ് സംഭവിച്ചത്, അവർ എന്താണ് ചെയ്തത് എന്നെല്ലാം ഇറ്റലിക്ക് അറിയാം, ഇറ്റലി ചെയ്തത് യു കെ ക്ക് അറിയാം, യു കെ ചെയ്തത് അമേരിക്കക്ക് അറിയാം. മറ്റുളളവർ എന്താണ് ചെയ്യുന്നതെന്ന് എല്ലാവർക്കും കാണാം, അറിയാം. വേണമെങ്കിൽ മുൻകരുതലെടുക്കാം.
പക്ഷെ എന്തുകൊണ്ടോ ഓരോ രാജ്യവും സംസ്ഥാനവും ഭൂഖണ്ഡവും “ഇതൊന്നും നമ്മളെ ബാധിക്കുന്ന പ്രശ്നമല്ല” എന്ന മട്ടിൽ നോക്കി നിൽക്കുന്നു. അമേരിക്കയിൽ തന്നെ ന്യൂ യോർക്കിൽ രണ്ടുമാസം മുൻപ് വലിയ വെല്ലുവിളികൾ ഉണ്ടായപ്പോഴും ഫ്ലോറിഡ അത് അവരെ ബാധിക്കുന്ന പ്രശ്നമല്ല എന്ന മട്ടിൽ നോക്കിയിരുന്നു. ഇന്നിപ്പോൾ ന്യൂ യോർക്കിലെ കാഴ്ചകൾ ഫ്ലോറിഡയിൽ ആവർത്തിക്കുന്നു.
കേരളത്തിന്റെ കാര്യവും ഭിന്നമല്ല. വുഹാനിലും ലൊംബാർഡിയിലും ലണ്ടനിലും ന്യൂയോർക്കിലും ഡൽഹിയിലും ഒക്കെ നിറഞ്ഞാടിയ കൊറോണ സീരീസ് കേരളത്തിലും എത്തിയിരിക്കുന്നു.
ഇതിനെ തടയാൻ നമ്മൾ നന്നായി ശ്രമിച്ചു, ആദ്യകാലങ്ങളിൽ ഏറെ വിജയിച്ചു. ഈ കാലഘട്ടത്തിൽ ലോകം ഈ രോഗത്തെ കൂടുതൽ അറിഞ്ഞു. അത് നമ്മുടെ ആരോഗ്യപ്രവർത്തകർക്ക് കൂടുതൽ ആത്മവിശ്വാസം നൽകുന്നു. ടെസ്റ്റിംഗ് മുതൽ ആശുപത്രി സംവിധാനങ്ങൾ വരെ ഒരുക്കാൻ നമുക്ക് കൂടുതൽ സമയം ലഭിച്ചു. യുദ്ധം നമ്മുടെ മുറ്റത്തെത്തുന്പോൾ മാർച്ചിലേതിനേക്കാൾ വലിയ തയ്യാറെടുപ്പിലാണ് നമ്മൾ. അത്രയും ആശ്വസിക്കാനുണ്ട്.
പക്ഷെ എത്ര ശ്രമിച്ചിട്ടും യുദ്ധം നമ്മുടെ മുറ്റത്ത് എത്തിക്കഴിഞ്ഞു.
ഇനി മറ്റു സ്ഥലങ്ങളിൽ കണ്ട കാഴ്ചകളെല്ലാം നമ്മൾ നമ്മുടെ ചുറ്റും കാണാൻ തുടങ്ങും.
പ്രാദേശികമായെങ്കിലും ആശുപത്രി കിടക്കളുടെ എണ്ണത്തേക്കാൾ കൂടുതൽ രോഗികൾ ഉണ്ടാകുന്നത് നാം കാണേണ്ടി വരും. രോഗമുളളവർ ഗുരുതരമല്ലെങ്കിൽ വീട്ടിൽ ഇരുന്നാൽ മതി എന്ന് നാം ചിന്തിക്കും.
മരണ സംഖ്യ രണ്ടക്കത്തിൽ നിന്ന് മൂന്നും, പിന്നെ നാലും ആകും. മരിച്ചവരെ സംസ്കരിക്കാൻ നമ്മൾ ബുദ്ധിമുട്ടും.
ആരോഗ്യ പ്രവർത്തകർ ക്ഷീണിക്കും, പലരും മരിക്കും. നേതൃത്വ നിരയിലുള്ളവർക്ക് തന്നെ രോഗം ഉണ്ടാകും, ആത്മവിശ്വാസം കുറയും. ജനം പേടിക്കും.
മലയാളികൾക്ക് പ്രത്യേക ഇമ്മ്യൂണിറ്റിയോ കേരളത്തിന്റെ കാലാവസ്ഥക്ക് പ്രത്യേകതയോ ഇല്ലെന്ന് നമുക്ക് വ്യക്തമാകും.
കൊറോണ എന്നത് ഒരു രാഷ്ട്രീയവിഷയമല്ല ആരോഗ്യവിഷയമാണെന്ന് എല്ലാവർക്കും ഉറപ്പാകും.
ആധുനിക ശാസ്ത്രത്തിനല്ലാതെ ആർക്കും നമ്മളെ രക്ഷിക്കാൻ പറ്റില്ലെന്ന് നാം മനസ്സിലാക്കും.
ആരോഗ്യപ്രവർത്തകർ പറയുന്ന നിർദ്ദേശങ്ങൾ ആളുകൾ അക്ഷരം പ്രതി അനുസരിക്കും.
അനാവശ്യ വിവാദങ്ങൾ ഇല്ലാതാകും.
സമരവും കൂട്ടംകൂടലും മാറ്റിവയ്ക്കും.
കൊറോണ കേസുകളുടെ എണ്ണം കുറയും. ജനജീവിതം പതുക്കെ തിരിച്ചു വരും,
ആളുകൾ പുറത്തിറങ്ങും, കൂട്ടം കൂടും.
പിന്നെ മരിച്ചവരുടെ കണക്കെടുപ്പാകും, മരണത്തിന് ആരാണ് ഉത്തരവാദി എന്നാകും,
വീണ്ടും സമരം വരും.
വീണ്ടും രാഷ്ട്രീയം വരും,
വീണ്ടും കൊറോണ വരും,
വീണ്ടും ആളുകൾ മരിക്കും.
വാക്‌സിൻ വരുന്നത് വരെ ഈ സീനുകൾ “പാലുകാച്ചൽ – ഓപ്പറേഷൻ” എന്ന നിലയിൽ മാറിമാറി കാണിച്ചുകൊണ്ടിരിക്കും.
“ഉന്മാദം എന്നാൽ ഒരേ കാര്യം വീണ്ടും വീണ്ടും ചെയ്തിട്ട് അതിന് വ്യത്യസ്ത ഫലങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതാണ്” എന്ന് പ്രശസ്തമായ ഒരു ചൊല്ലുണ്ട് (Insanity Is Doing the Same Thing Over and Over Again and Expecting Different Results). ഐൻസ്റ്റീന്റെ ആണെന്ന് പറയുന്നു.
തൽക്കാലം നമ്മൾ ആ മനസികാവസ്ഥയിലാണ്.
ലോക്ക് ഡൌൺ പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ ഞാൻ ഈ വിഷയത്തിൽ എഴുതി തുടങ്ങിയതാണ്. കൊറോണയുടെ ഓരോ ഘട്ടങ്ങളും എങ്ങനെയായിരിക്കും എന്ന് ലോകത്തെവിടെനിന്നുമുള്ള പാഠങ്ങൾ നമ്മുടെയെല്ലാം ഫോണിൽ എത്തിയതാണ്. ഇനിയിപ്പോൾ അത്തരം മുന്നറിയിപ്പുകളുടെ ആവശ്യമില്ല. സുനാമി വീട്ടുമുറ്റത്ത് എത്തിക്കഴിയുന്പോൾ എല്ലാവർക്കും അത് സുനാമിയാണെന്ന് മനസ്സിലാകും. ഓടിപ്പോകാൻ സമയമോ സുരക്ഷിതമായിരിക്കാൻ സ്ഥലമോ ഉണ്ടായിരിക്കില്ല എന്ന് മാത്രം. അവിടെ “മുൻ’ അറിയിപ്പിന് പ്രസക്തിയില്ല.
എങ്ങനെയാണ് നമ്മൾ ഇവിടെ എത്തിയത് എന്നതിനെപ്പറ്റി നമുക്ക് ഓരോരുത്തർക്കും അഭിപ്രായമുണ്ടാകും. അത് പൊതുവിൽ നമ്മുടെ രാഷ്ട്രീയത്തിന്റെ ചായ്‌വ് അനുസരിച്ചായിരിക്കും. നമ്മുടെ ചിന്തകൾ എന്താണെങ്കിലും അതിനും ഇനി പ്രസക്തിയില്ല. പുലി വീട്ടിൽ കയറിക്കഴിഞ്ഞാൽ ആരാണ് പുലിയെ വീട്ടിൽ കയറ്റിയതെന്ന താത്വികമായ അവലോകനത്തിന് എന്ത് പ്രസക്തി?. തടി രക്ഷിക്കുക, അത്ര തന്നെ.
കഴിഞ്ഞ ദിവസം പറഞ്ഞത് പോലെ റോളർ കോസ്റ്ററിന്റെ വേഗത കൂടുകയാണ്, പിടിച്ചിരിക്കുക. തീർച്ചയായും കുറച്ചു നാൾ കഴിയുന്പോൾ ഇതിന്റെ വേഗത കുറയും, മിക്കവാറും പേർ റൈഡിൽ നിന്നും പുറത്തിറങ്ങും. നമ്മളും അതിലുണ്ടാകുമെന്ന് പ്രത്യാശിക്കുക.
അത് കഴിഞ്ഞാൽ ബാക്കിയുള്ളവർക്ക് ശാസ്ത്രീയവും രാഷ്ട്രീയവുമായ അവലോകനത്തിന് സമയമുണ്ട്, ഉണ്ടാകും, ഉണ്ടാകണം.
ശ്രീപാര്‍വ്വതിയുടെ പുതിയ കുറ്റാന്വേഷണ നോവല്‍ ‘പോയട്രി കില്ലര്‍’ ഇപ്പോള്‍ വായനക്കാര്‍ക്ക് ഡിസി/കറന്റ് ബുക്‌സ് സ്‌റ്റോറുകളിലും ലഭ്യം. ലോക്ഡൗൺ നിയന്ത്രണങ്ങളെ തുടർന്ന് കടകളിൽ എത്താൻ കഴിയാത്തവർക്ക് പുസ്തകം വീടുകളിൽ എത്തിച്ചു നൽകും . ഇതിനായി ബന്ധപ്പെടുക +91 97456 04874 and 099461 09661
ശ്രീപാര്‍വ്വതിയുടെ ‘പോയട്രി കില്ലര്‍’ എന്ന പുസ്തകത്തെക്കുറിച്ച് ജി. ആര്‍. ഇന്ദുഗോപന്‍ എഴുതിയത്
എഴുത്തുകാരെ തേടിയെത്തുന്ന കൊലയാളി. അയാള്‍ വിരലടയാളം പോലും അവശേഷിപ്പിക്കുന്നില്ല. പകരം മരണസ്ഥലത്തു നിന്ന് കിട്ടുന്നതാകട്ടെ, മനോഹരമായ കവിതകള്‍. വരികള്‍ക്കിടയിലുള്ളത് പിന്നാലെ സംഭവിക്കാനിരിക്കുന്ന കൊലപാതകങ്ങളുടെ ജാതകം. ഇവയുടെ രഹസ്യം തേടി സമര്‍ത്ഥനായ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ നടത്തുന്ന അന്വേഷണത്തിന്റെ ചുരുളാണ് ഈ നോവല്‍. വായനക്കാരെ തെറ്റിദ്ധരിപ്പിച്ച് വളഞ്ഞ വഴിക്ക് നടത്താനുള്ള സ്ഥിരം കുബുദ്ധികള്‍ ഈ പുസ്തകം പ്രയോഗിക്കുന്നില്ല. ദിനക്കുറിപ്പുകളിലൂടെയും, ഇന്റര്‍വ്യൂകളിലൂടെയും പത്രസമ്മേളനത്തിലെ ചോദ്യോത്തരങ്ങളിലൂടെയുമൊക്കെ അയത്‌നലളിതമായി കഥയെ പ്രത്യേകമട്ടില്‍ കൊണ്ടു പോകാനാണ് ശ്രമം. തെളിമയുള്ള ഭാഷയും മികവുറ്റ എഡിറ്റിങ്ങും വഴി വായനാമുഹൂര്‍ത്തങ്ങളെ ചടുലവും ഉദ്വേഗഭരിതവുമാക്കി, വായനക്കാരെ ഒപ്പം നിര്‍ത്തുമെന്നുറപ്പാക്കാന്‍ സസൂക്ഷ്മമാണ് ശ്രീപാര്‍വതി ഈ പുസ്തകം എഴുതിയിട്ടുള്ളത്.
ചരിത്രം, ഐതിഹ്യം , കഥ, സെൽഫ് ഹെൽപ്പ് … മലയാളി വായനകളിൽ ഒളിമങ്ങാതെ നിൽക്കുന്ന 8 ബെസ്റ്റ് സെല്ലേഴ്‌സുമായി ഇന്നത്തെ ഡിസി ബുക്‌സ് ഓൺലൈൻ സ്റ്റോർ റഷ് അവർ ഇതാ നിങ്ങളുടെ വിരൽത്തുമ്പിൽ. 23 % മുതൽ 25 % വരെ വിലക്കുറവിൽ ഇന്ന് വായനക്കാർക്ക് നിങ്ങളുടെ ഇഷ്ടപുസ്തകങ്ങൾ സ്വന്തമാക്കാം.
ഇന്നത്തെ കൃതികൾ ഇതാ
ദേവീദേവന്മാരും ഋഷികളും സിദ്ധന്മാരും യക്ഷഗന്ധര്‍വ്വാദികളും ഭരണാധിപരും മഹാത്മാക്കളും മഹാമാന്ത്രികര്‍, കവികള്‍ ഗജശ്രേഷ്ഠന്മാര്‍ എല്ലാം അണിനിരക്കുന്ന കഥകളുടെ മഹാപ്രപഞ്ചം, കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ‘ഐതിഹ്യമാല’
സവിശേഷശൈലിയിൽ എഴുതപ്പെട്ട വിവാഹപ്പിറ്റേന്ന്, ഒരു തീവണ്ടിയാത്ര, വാർഷികോത്സവം, വലിയൊരാൾ വരുന്നു, ദൈവത്തിന്റെ അത്താഴം, കവിയുടെ മരണം, താക്കോൽ, മോചനം, ആർഷൻ, സ്ത്രീയും സത്യവും തുടങ്ങി എഴുപത് വി. കെ. എൻ. കഥകളുടെ സമാഹാരം, ‘വി കെ എൻ കഥകൾ ‘
പാഠങ്ങൾ പഠിപ്പിക്കുന്നത് അദ്ധ്യാപകരാണെന്ന പൊതുചിന്ത സമൂഹത്തിൽ നിലനില്ക്കുന്നു, ഒപ്പം ജീവിതപാഠങ്ങൾ പഠിപ്പിക്കുന്നത് മാതാപിതാക്കളും, പക്ഷേ മകൻ പഠിപ്പിക്കുന്ന പാഠങ്ങളെക്കുറിച്ച് ഒരു പിതാവ് എഴുതിയത് , ഡോ ജോർജ് പടനിലത്തിന്റെ ‘ജിമ്മി പഠിപ്പിച്ച പാഠങ്ങൾ’
മരണസര്‍ട്ടിഫിക്കറ്റ്, ഉത്തരായനം, വ്യാസനും വിഘ്‌നേശ്വരനും, നാലാമത്തെ ആണി, സംഹാരത്തിന്റെ പുസ്തകം, ദ്വീപുകളും തീരങ്ങളും എന്നിങ്ങനെ ആറു ലഘുനോവലുകള്‍, ആനന്ദിന്റെ ‘ആനന്ദിന്റെ നോവെല്ലകൾ ‘
ചരിത്രം പുറത്തുകടക്കാനാവാതെ തീവ്രമാകുമ്പോള്‍ അതിനെ മയപ്പെടുത്താന്‍ കഥകള്‍വേണമെന്ന് തെളിയിച്ച
എൻ എസ് മാധവന്റെ ‘എൻ എസ് മാധവന്റെ കഥകൾ സമ്പൂർണ്ണം ‘
ഐബിസ് നോവല്‍ ത്രയത്തിലെ ആദ്യ നോവല്‍, മാന്‍ ബുക്കര്‍ പുരസ്‌കാര ജേതാവിന്റെ തൂലികയില്‍ നിന്നും
അമിതാവ് ഘോഷിന്റെ ‘അവീൻ പൂക്കളുടെ കടൽ’
ജീവിതത്തെ ജീവനയോഗ്യമാക്കുന്നതെന്ത് എന്ന ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്താനുള്ള ശ്രമം, പോൾ കലാനിധിയുടെ ‘പ്രാണൻ വായുവിലലിയുമ്പോൾ ‘
ശ്രീപാര്‍വ്വതിയുടെ പുതിയ കുറ്റാന്വേഷണ നോവല്‍ ‘പോയട്രി കില്ലര്‍’ ഇന്നു മുതൽ ഇ-ബുക്കായും ഡൗൺലോഡ് ചെയ്യാം. ഡിസി/കറന്റ് ബുക്‌സ് സ്‌റ്റോറുകളിലും പുസ്തകം ലഭ്യമാണ്.
എഴുത്തുകാരെ തേടിയെത്തുന്ന കൊലയാളി. അയാള്‍ വിരലടയാളം പോലും അവശേഷിപ്പിക്കുന്നില്ല. പകരം മരണസ്ഥലത്തു നിന്ന് കിട്ടുന്നതാകട്ടെ, മനോഹരമായ കവിതകള്‍. വരികള്‍ക്കിടയിലുള്ളത് പിന്നാലെ സംഭവിക്കാനിരിക്കുന്ന കൊലപാതകങ്ങളുടെ ജാതകം. ഇവയുടെ രഹസ്യം തേടി സമര്‍ത്ഥനായ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ നടത്തുന്ന അന്വേഷണത്തിന്റെ ചുരുളാണ് ഈ നോവല്‍. വായനക്കാരെ തെറ്റിദ്ധരിപ്പിച്ച് വളഞ്ഞ വഴിക്ക് നടത്താനുള്ള സ്ഥിരം കുബുദ്ധികള്‍ ഈ പുസ്തകം പ്രയോഗിക്കുന്നില്ല. ദിനക്കുറിപ്പുകളിലൂടെയും, ഇന്റര്‍വ്യൂകളിലൂടെയും പത്രസമ്മേളനത്തിലെ ചോദ്യോത്തരങ്ങളിലൂടെയുമൊക്കെ അയത്‌നലളിതമായി കഥയെ പ്രത്യേകമട്ടില്‍ കൊണ്ടു പോകാനാണ് ശ്രമം. തെളിമയുള്ള ഭാഷയും മികവുറ്റ എഡിറ്റിങ്ങും വഴി വായനാമുഹൂര്‍ത്തങ്ങളെ ചടുലവും ഉദ്വേഗഭരിതവുമാക്കി, വായനക്കാരെ ഒപ്പം നിര്‍ത്തുമെന്നുറപ്പാക്കാന്‍ സസൂക്ഷ്മമാണ് ശ്രീപാര്‍വതി ഈ പുസ്തകം എഴുതിയിട്ടുള്ളത്- ജി. ആര്‍. ഇന്ദുഗോപന്‍
Sugandhi Enna Andal Devanayaki By: T D Ramakrishnan
ചരിത്രവും മിത്തും ഇടകലർന്ന് വിരിയുന്ന അതുല്യമായ അനുഭവമാണ് സുഗന്ധി എന്ന ആണ്ടാൾ ദേവനായകി.
ചോള സിംഹള യുദ്ധങ്ങളും തമിഴ് ഈഴ പ്രസ്ഥാനങ്ങളുടെ വിമോചന പോരാട്ടങ്ങളും ഫാസിസ്റ്റ് ഭരണകൂട ഭീകരതയുടെ
മനുഷ്യത്വരഹിതവും ജനാധിപത്യ വിരുദ്ധവുമായ സമീപനങ്ങളും സമന്വയിക്കുന്ന അസാധാരണ വായനാനുഭവം.
AD 992 ൽ ചേരസാമ്രാജ്യത്തിൽ ആരംഭിച്ച് ചോള പാണ്ഡ്യ വംശങ്ങളിലൂടെ കടന്ന് തഞ്ചാവൂർ, നാഗപട്ടണം, അനുരാധപുര, കായൽപ്പട്ടണം, തിരുവാരൂർ, സിഗിരിയ, മുല്ലൈത്തീവ്, ജാഫ്ന, കൊളംബോ എന്നിവ കടന്ന് AD 2013 ലെ
കാലിക ശ്രീലങ്കൻ രാഷ്ട്രീയത്തിൽ എത്തി നിൽക്കുന്ന നോവൽ അസാധാരണമായ അനുഭവങ്ങളുടെ മായിക പ്രപഞ്ചമാണ് ചുരുളഴിക്കുന്നത്.
വിമോചന പോരാട്ടങ്ങളെ മൃഗീയമായി അടിച്ചമർത്തുന്ന ഫാസിസ്റ്റ് ഭരണകൂടത്തിൻ്റെ ക്രൂരമായ മനുഷ്യാവകാശ ധ്വംസനങ്ങളും ജനാധിപത്യ വിരുദ്ധതയും വിമോചന പ്രസ്ഥാനങ്ങളിൽ പോലും നിലനിൽക്കുന്ന പുരുഷാധിപത്യവും നോവലിൽ പ്രതിപാദ്യമാകുന്നു. ഇന്ത്യയിൽ നിന്നും ഒരു ചെറു കടലിടുക്കിൻ്റെ അകലമേയുള്ളുവെങ്കിലും ശ്രീലങ്കൻ ജനത വർഷങ്ങളോളം അനുഭവിച്ച വംശീയ കൂട്ടക്കൊലകളും സ്ത്രീകൾ നേരിട്ട ക്രൂരമായ ബലാൽസംഗങ്ങളും നമ്മൾ മലയാളികളെ പോലും തെല്ലും ബാധിച്ചിട്ടില്ല എന്നതും കുറ്റബോധത്തോടെ മാത്രമേ ഓർക്കാൻ കഴിയൂ എന്ന് കഥാകാരൻ ഓർമ്മിപ്പിക്കുന്നു. ജനാധിപത്യ ധ്വംസനങ്ങളുടെ ശ്രീലങ്കൻ രക്തചരിതം ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിരുന്ന് നമുക്ക് വായിക്കാം; തീർത്തും നിസംഗമായി.
Puzhameenukale Kollunna Vidham By: Benyamin, Group of Authors
ബെന്യാമിന്‍ തുടക്കം കുറിച്ച് കേരളത്തിലെ യുവ എഴുത്തുകാര്‍ പൂരിപ്പിച്ച ‘പുഴമീനുകളെ കൊല്ലുന്ന വിധം’എന്ന കുറ്റാന്വേഷണനോവല്‍ ഇപ്പോള്‍ വായനക്കാര്‍ക്ക് ഇ-ബുക്കായും ഡൗൺലോഡ് ചെയ്യാം.
ബെന്യാമിന്‍ യുവ എഴുത്തുകാരുമായി ചേര്‍ന്നെഴുതിയ കുറ്റാന്വേഷണ നോവലാണ് ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ‘പുഴമീനുകളെ കൊല്ലുന്ന വിധം’. ലോക്ക് ഡൗണ്‍കാലത്ത് ബെന്യാമിന്‍ അമരക്കാരനായി ഡി സി ബുക്‌സ് സംഘടിപ്പിച്ച കഥയമമ തുടര്‍ക്കഥയുടെ പുസ്തകരൂപമാണിത്. പുതിയ എഴുത്തുകാരെ വാര്‍ത്തെടുക്കുന്നതിനുവേണ്ടി ഒ വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസത്തിനു പശ്ചാത്തലമായ തസ്രാക്കില്‍ സംഘടിപ്പിച്ച നോവല്‍ ക്യാമ്പില്‍ പങ്കെടുത്ത യുവ എഴുത്തുകാരും വായനക്കാരുമാണ് തുടര്‍ക്കഥകള്‍ പൂരിപ്പിച്ചത്. തുടര്‍ക്കഥയുടെ ഭാഗമായി അവതരിപ്പിക്കാത്ത, ബെന്യാമിനെഴുതിയ രഹസ്യ അദ്ധ്യായവും കൂട്ടിച്ചേര്‍ത്താണ് ഈ നോവല്‍ പുറത്തിറക്കിയിരിക്കുന്നത്.
കിംഗ് ജോണ്‍സ്, ആന്‍സി മോഹന്‍ മാത്യു, അഞ്ചു സജിത്ത്, അമല്‍ സുരേന്ദ്രന്‍, ജിതേഷ് ആസാദ്, അനു പി ഇടവ, കാര്‍ത്തിക മോഹനന്‍, നിസാര്‍ മൊയ്തീന്‍ പുതുവന, ശില്പ മോഹന്‍ , ടി വി രാഹുല്‍ രാജ്, ശ്രീലാല്‍, വിഷ്ണു വി ദേവ് തുടങ്ങിയ യുവ എഴുത്തുകാരാണ് തുടര്‍ക്കഥകള്‍ പൂരിപ്പിച്ചത്.
ഉണ്ണി ആറിന്റെ ഏറ്റവും പുതിയ കഥാ സമാഹാരംപെണ്ണും ചെറുക്കനുംബാലചന്ദ്രൻ ചുള്ളിക്കാട് പ്രകാശിപ്പിക്കുന്നുTo buy your copy , visit https://dcbookstore.com/books/pennum-cherukkanum
സ്വര്‍ണ്ണവും സ്വവര്‍ഗ്ഗ രതിയും പ്രമേയമായി രണ്ട് വര്‍ഷം മുന്‍പ് ഉണ്ണി ആര്‍ എഴുതിയ വെട്ട് റോഡ് ഉള്‍പ്പടെയുള്ള കഥകളുമായി പുതിയ സമാഹാരം ‘പെണ്ണും ചെറുക്കനും’ മലയാളത്തിന്റെ പ്രിയ കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് പ്രകാശനം ചെയ്തു.
നമ്മുടെ കാലഘട്ടത്തിലെ ശ്രദ്ധേയനായ കഥാകാരൻ ഉണ്ണി ആറിന്റെ പുസ്തകം പ്രകാശനം ചെയ്യാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും ഈ കാലഘട്ടത്തിലെ മനുഷ്യ അവസ്ഥകളെ പല കാഴ്ചപ്പാടിൽ പല വീക്ഷണകോണിൽ നിന്ന് കാണുന്ന കഥകളാണ് പുസ്തകത്തിലേതെന്നും പുസ്തകം പ്രകാശനം ചെയ്തുകൊണ്ട് ബാലചന്ദ്രൻ ചുള്ളിക്കാട് പറഞ്ഞു. പുസ്തകത്തിൽ നിന്നും ഒരു കഥയുടെ ഒരു ഭാഗം അദ്ദേഹം വായിച്ചു.
പെണ്ണും ചെറുക്കനും, ശബ്ദം, കോടതി പറയുന്നത്, സുരക്ഷിതനായ ഒരു മനുഷ്യന്‍, ഡിസംബര്‍, കഥ തീര്‍ക്കാനാകുമോ….ഇല്ല….ഇല്ല, പത്ത് കഥകള്‍, വെട്ട്‌റോഡ്, നികനോര്‍ പാര്‍റ, മൂന്ന് പ്രേമകഥകള്‍, നടത്തം തുടങ്ങിയ കഥകളാണ് പുതിയ കഥാസമാഹാരത്തിലുള്ളത്.
ഏറ്റവും പുതിയ കാലത്തിന്റെ പ്രശ്‌നസങ്കീര്‍ണതകളെ ആവിഷ്‌കരിക്കുന്ന കരുത്തുറ്റ 8 നോവലുകളുമായി ഇന്നത്തെ ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ റഷ് അവര്‍.
23% മുതല്‍ 25% വരെ വിലക്കുറവില്‍ ഈ സമയം പുസ്തകങ്ങള്‍ പ്രിയവായനക്കാര്‍ക്ക് സ്വന്തമാക്കാം.
ഇന്നത്തെ കൃതികള്‍ ഇതാ;
പ്രത്യക്ഷത്തില്‍ ഏറ്റവും ലളിതമെന്നു തോന്നുന്ന, തമാശകള്‍ നിറഞ്ഞതെന്നു പ്രതീക്ഷിക്കാവുന്ന ഒരു പ്രമേയത്തിന്റെ ഗൗരവപൂര്‍വമായ ആവിഷ്‌കരണം, വി.ജെ ജെയിംസിന്റെ ‘ചോരശാസ്ത്രം’
വടക്കന്‍ കേരളത്തിലെ കുടിയേറ്റഗ്രാമമായ കരിക്കോട്ടക്കരി പുലയരുടെ കനാന്‍ദേശമെന്നാണ് അറിയപ്പെടുന്നത്, അവിടുത്തെ പുലയരുടെയും പരിവര്‍ത്തിത ക്രിസ്ത്യാനികളുടെയും ജീവിതസംഘര്‍ഷങ്ങളെ വരച്ചുകാട്ടുന്ന നോവല്‍,
വിനോയ് തോമസിന്റെ ‘കരിക്കോട്ടക്കരി’
രാജ്യത്തെ പിടിച്ചുകുലുക്കിയ സംഭവപരമ്പരകള്‍ ദല്‍ഹിയിലെ ജനജീവിതത്തിന്മേല്‍ ഏല്‍പ്പിക്കുന്ന ചെറുതും വലുതുമായ ആഘാതങ്ങളിലൂടേയും അതില്‍നിന്നുള്ള അതിജീവന ശ്രമങ്ങളിലൂടെയും വികസിക്കുന്ന രചന, എം. മുകുന്ദന്റെ ‘ ദല്‍ഹിഗാഥകള്‍’
ലണ്ടനിലെ തെരുവുകള്‍മുതല്‍ ബോസ്റ്റണിലെ അധോലോകം വരെ നീണ്ടുകിടക്കുന്ന അസാധാരണവും കുഴപ്പിക്കുന്നതുമായ പ്രശ്‌നപരമ്പരകള്‍, ആന്തണി ഹോറോവിറ്റ്‌സിന്റെ ‘ഹൗസ് ഓഫ് സില്‍ക്ക് ‘
പാപശാപങ്ങളുടെ സങ്കീര്‍ത്തനങ്ങള്‍, ഒ.വി. വിജയന്റെ ‘തലമുറകള്‍’
ഉണ്ണി ആറിന്റെ ഏറ്റവും പുതിയ കഥാ സമാഹാരംപെണ്ണും ചെറുക്കനുംബാലചന്ദ്രൻ ചുള്ളിക്കാട് പ്രകാശിപ്പിക്കുന്നുTo buy your copy , visit https://dcbookstore.com/books/pennum-cherukkanum
വർത്തമാന കാലഘട്ടത്തിലെ മനുഷ്യ അവസ്ഥകളെ പല വീക്ഷണകോണിൽ നോക്കിക്കാണുന്ന കഥകളാണ് ഉണ്ണി ആറിന്റെ ‘പെണ്ണും ചെറുക്കനും’ എന്ന കഥാസമാഹാരത്തിലേതെന്നു മലയാളത്തിന്റെ പ്രിയ കവി ബാലചന്ദ്രൻ ചുള്ളിക്കാട്. സ്വര്‍ണ്ണവും സ്വവര്‍ഗ്ഗ രതിയും പ്രമേയമായി രണ്ട് വര്‍ഷം മുന്‍പ് ഉണ്ണി ആര്‍ എഴുതിയ വെട്ട് റോഡ് ഉള്‍പ്പടെയുള്ള കഥകളുമായി പുതിയ സമാഹാരം ‘പെണ്ണും ചെറുക്കനും’ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
”നമ്മുടെ കാലഘട്ടത്തിലെ ശ്രദ്ധേയനായ കഥാകാരൻ ഉണ്ണി ആറിന്റെ പുസ്തകം പ്രകാശനം ചെയ്യാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ട് . ഈ കാലഘട്ടത്തിലെ മനുഷ്യ അവസ്ഥകളെ പല കാഴ്ചപ്പാടിൽ പല വീക്ഷണകോണിൽ നിന്ന് കാണുന്ന കഥകളാണ് പുസ്തകത്തിലുള്ളത് ”-ബാലചന്ദ്രൻ ചുള്ളിക്കാട് പറഞ്ഞു. പുസ്തകത്തിൽ നിന്നും ഒരു കഥയുടെ ഒരു ഭാഗം അദ്ദേഹം വായിച്ചു.
പെണ്ണും ചെറുക്കനും, ശബ്ദം, കോടതി പറയുന്നത്, സുരക്ഷിതനായ ഒരു മനുഷ്യന്‍, ഡിസംബര്‍, കഥ തീര്‍ക്കാനാകുമോ….ഇല്ല….ഇല്ല, പത്ത് കഥകള്‍, വെട്ട്‌റോഡ്, നികനോര്‍ പാര്‍റ, മൂന്ന് പ്രേമകഥകള്‍, നടത്തം തുടങ്ങിയ കഥകളാണ് പുതിയ കഥാസമാഹാരത്തിലുള്ളത്.
സ്വര്‍ണ്ണവും സ്വവര്‍ഗ്ഗ രതിയും പ്രമേയമായി രണ്ട് വര്‍ഷം മുന്‍പ് ഉണ്ണി ആര്‍ എഴുതിയ വെട്ട് റോഡ് ഉള്‍പ്പടെയുള്ള കഥകളുമായി പുതിയ സമാഹാരം ‘പെണ്ണും ചെറുക്കനും’ മലയാളത്തിന്റെ പ്രിയ കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് പ്രകാശനം ചെയ്തു. നടി റിമ കല്ലിങ്കൽ ‘പെണ്ണും ചെറുക്കനും’ എന്ന കഥാസമാഹാരത്തിൽ നിന്നും ഒരു കഥ ആരാധകർക്കായി വായിച്ചു.
പെണ്ണും ചെറുക്കനും, ശബ്ദം, കോടതി പറയുന്നത്, സുരക്ഷിതനായ ഒരു മനുഷ്യന്‍, ഡിസംബര്‍, കഥ തീര്‍ക്കാനാകുമോ….ഇല്ല….ഇല്ല, പത്ത് കഥകള്‍, വെട്ട്‌റോഡ്, നികനോര്‍ പാര്‍റ, മൂന്ന് പ്രേമകഥകള്‍, നടത്തം തുടങ്ങിയ കഥകളാണ് പുതിയ കഥാസമാഹാരത്തിലുള്ളത്.
സ്വര്‍ണ്ണക്കടത്തും തുടര്‍ന്നുള്ള സംഭവവികാസങ്ങളുമൊക്കെ കേരളത്തില്‍ വീണ്ടും സജീവ ചര്‍ച്ചയാകുമ്പോള്‍ ‘പെണ്ണും ചെറുക്കനും’എന്ന കഥാസമാഹാരം ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു.
ചരിത്രകാരനും അധ്യാപകനുമായിരുന്നു പ്രൊഫ. എ. ശ്രീധരമേനോന്‍ 1925 ഡിസംബര്‍ 18-ന് എറണാകുളത്ത് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം മദ്രാസ് സര്‍വകലാശാലയില്‍ നിന്ന് ഇന്റര്‍മീഡിയറ്റ് നേടി. മഹാരാജാസ് കോളേജില്‍ നിന്ന് ബിരുദവും മദ്രാസ് സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടി. തുടര്‍ന്ന് ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയില്‍ നിന്ന് രാഷ്ട്രതന്ത്രത്തില്‍ ബിരുദാനന്തരബിരുദം കരസ്ഥമാക്കി.
കേരള സംസ്ഥാന ഗസറ്റിയേഴ്‌സ് എഡിറ്റര്‍, കേരളാ സര്‍വ്വകലാശാലാ രജിസ്ട്രാര്‍ തുടങ്ങിയ ഔദ്യോഗിക പദവികള്‍ വഹിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ്സിന്റെ അദ്ധ്യക്ഷനായും സേവനമനുഷ്ടിച്ചിട്ടുണ്ട്.
കേരള ചരിത്രം, ഇന്ത്യാചരിത്രം (രണ്ട് വാല്യങ്ങള്‍), കേരള ചരിത്രശില്പികള്‍, കേരള രാഷ്ട്രീയ ചരിത്രം, കേരളവും സ്വാതന്ത്ര്യ സമരവും, കേരള സംസ്‌കാരം, സര്‍ സി.പി.യും സ്വതന്ത്ര തിരുവിതാംകൂറും, പുന്നപ്രവയലാറും കേരള ചരിത്രവും, അമേരിക്കന്‍ മോഡല്‍ അറബിക്കടലില്‍: സര്‍ സി.പി.യുടെ പരാജയപ്പെട്ട ഭരണപരിഷ്‌കാര നിര്‍ദ്ദേശം, സ്വതന്ത്രതിരുവിതാംകൂര്‍ വാദവും സര്‍ സി.പി. എന്ന വില്ലനും തുടങ്ങിയവയാണ് പ്രധാന പുസ്തകങ്ങള്‍. 2009-ല്‍ പദ്മഭൂഷണ്‍ പുരസ്‌കാരം നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. 2010 ജൂലൈ 23-ന് അദ്ദേഹം അന്തരിച്ചു.
മലയാള നോവല്‍സാഹിത്യത്തിലെ എത്രരചനകള്‍ നിങ്ങള്‍ വായിച്ചിട്ടുണ്ട്? 1887 ല്‍ പുറത്തിറങ്ങിയ അപ്പുനെടുങ്ങാടിയുടെ കുന്ദലത മുതല്‍ ഇരുപതാം നൂറ്റാണ്ടിലും ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഉണ്ടായ മികച്ച നോവലുകള്‍ തിരഞ്ഞെടുത്ത് വായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായുള്ള, ഭൂതകാലത്തേയ്ക്കുള്ള ഒരു മടക്കയാത്രയാണ് ഡിസി ബുക്‌സ് അവതരിപ്പിക്കുന്ന ‘മലയാള നോവല്‍ സാഹിത്യമാല‘ പ്രശസ്ത നിരൂപകനും അദ്ധ്യാപകനും ഗവേഷകനുമായ ഡോ.എം.എം. ബഷീര്‍ എഡിറ്റ് ചെയ്തത്. മലയാള നോവലുകള്‍ വായിച്ചവര്‍ക്കും, ഇനിയും വായിച്ചിട്ടില്ലാത്തവര്‍ക്കും ഒരുപോലെ ഈ ബൃഹദ്ഗ്രന്ഥം ഉപകരിക്കും. മൂന്ന് വാല്യങ്ങളിലായി 3000 പേജില്‍ തയ്യാറാക്കിയ പുസ്തകത്തിന്റെ പ്രീബുക്കിങ് ആരംഭിച്ചു . 3500 രൂപ മുഖവിലയുള്ള പുസ്തകം 1999 രൂപയ്ക്ക് വായനക്കാര്‍ക്ക് പ്രീബുക്ക് ചെയ്യാവുന്നതാണ്. ഓര്‍ക്കുക ഈ അവസരം ആദ്യം ബുക്ക് ചെയ്യുന്ന 10,000 പേര്‍ക്ക് മാത്രം .
പ്രമേയം (Theme), ഇതിവൃത്തം (Plot) , സംഭവങ്ങള്‍ (Events), പശ്ചാത്തലം, സാമൂഹികപരിതോവസ്ഥകള്‍, ആഖ്യാനത്തിന്റെ സ്വഭാവം, കാഴ്ചക്കോണുകള്‍ എന്നിവയെക്കുറിച്ച് വായനക്കാര്‍ക്ക് വ്യക്തമായ ധാരണ ഈ പുസ്തകംനിങ്ങള്‍ക്ക് നല്‍കുന്നു. ഓരോ നോവലുകളിലെയും കഥാപാത്രങ്ങളെ വിശദമായി പരിചയെപ്പടുത്തുന്നതോടൊപ്പം ഇതിവൃത്തവുമായി കഥാപാത്രങ്ങള്‍ക്കുള്ള ബന്ധവും സൂചിപ്പിക്കുന്നു.
200 നോവലുകൾഎന്നപുസ്തകംകൊണ്ട്ഉദ്ദേശിക്കുന്നത്
നമുക്ക് ജീവിത്തിൽനിന്ന് നേരിട്ടുകിട്ടുന്ന അനുഭവങ്ങൾ വളരെ പരിമിതം. അനേകം മനുഷ്യരുടെ ജീവതാനുഭവങ്ങളുടെ സാക്ഷാത്ക്കാരമായ നോവൽ നമ്മെ പുതിയ സാഹചര്യങ്ങളിലേക്കും അനുഭവങ്ങളിലേക്കും കൊണ്ടുചെല്ലുന്നു. രസത്തിനുവേണ്ടി വായിക്കുന്നവരുണ്ട്. അനുഭവത്തിനുവേണ്ടി വായിക്കുന്നവരുണ്ട്. എല്ലാവർക്കും എല്ലാ നോവലുകളും വായിക്കുവാൻ സാധ്യമല്ല. അതിനാൽ മലയാളഭാഷയിലുള്ള 200 നോവലുകൾ പ്രത്യേകം തെരഞ്ഞെടുത്ത് ഒരു പുസ്തകം തയ്യാറാക്കുന്നു.
പുസ്തകത്തിന്റെലക്ഷ്യം
മലയാളത്തിലെ പ്രധാനപ്പെട്ട നോവലുകളെക്കുറിച്ച് സാമാന്യവിവരം നല്കുക, മൂലകൃതി എന്നെങ്കിലും വായിക്കണം എന്ന താല്പര്യം സൃഷ്ടിക്കുക, അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും മലയാളത്തിലെ മികച്ചനോവലുകൾ പരിചയപ്പെടാനും പഠിക്കാനും സൗകര്യമൊരുക്കുക.
പ്രീബുക്കിങ് ചെയ്യുന്നവര്‍ക്ക്
100 ഡിസി റിവാര്‍ഡ് പോയിന്റ്‌സ്
രണ്ടുതവണ(1000+999) (30 ദിവസത്തിനുള്ളില്‍ രണ്ടു ഗഡുക്കളായി അടയ്ക്കാം,
മൂന്നു തവണ (1000+600+600)=2200 രൂപ
സ്റ്റോറിടെല്‍ ഓഡിയോ ബുക്‌സ് 2 മാസം സൗജന്യമായി ആസ്വദിക്കാനുള്ള അവസരം
ബുക്‌സ് പുസ്തകശാലകളിലൂടെയും ബുക്കു ചെയ്യാം. ഡി സി ബുക്‌സ്, കോട്ടയം 686 001 എന്ന വിലാസത്തില്‍ മണി ഓര്‍ഡര്‍/ബാങ്ക് ഡ്രാഫ്റ്റ് അയച്ചും കോപ്പികള്‍ ഉറപ്പാക്കാം. കേരളത്തിലുടനീളമുള്ള ബുക്കിങ് ഏജന്‍സികളിലൂടെയും ബുക്കു ചെയ്യാവുന്നതാണ്. വ്യവസ്ഥകള്‍ക്ക് സന്ദര്‍ശിക്കുക: www.dcbooks.com