സര്‍ക്കാര്‍ ചീഫ് വിപ്പും വിവാദ നായകനുമായ പി.സി.ജോര്‍ജ്ജ് തല്‍ക്കാലം സീരിയലില്‍ അഭിനയിക്കണ്ടെന്ന് താര സംഘടന. ജോര്‍ജിനെ സീരിയല്‍ പ്രവര്‍ത്തനങ്ങളുമായി സഹകരിപ്പിക്കേണ്ട എന്നാണ് സീരിയല്‍ താരങ്ങളുടെ സംഘടനയായ ആത്മയുടെ നിലപാട്. കെ.ബി.ഗണേഷ്‌കുമാറിനും ചലച്ചിത്ര സീരിയല്‍ പ്രവര്‍ത്തകര്‍ക്കുമെതിരെ പി.സി.ജോര്‍ജ് നിരന്തരം നടത്തുന്ന പ്രസ്താവനകളാണ് ആത്മയെ പ്രകോപിപ്പിച്ചത്. കസ്തൂരിമാന്‍ എന്ന സീരിയലില്‍ പി.സി. ജോര്‍ജ് അഭിനയിക്കാന്‍ തയാറെടുക്കുന്നതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു. മുമ്പ് കെ.കെ.റോഡ് എന്ന സിനിമയില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ജോര്‍ജ്ജിന്റെ മകന്‍ ഷോണ്‍ വിവാഹം കഴിച്ചത് ജഗതി ശ്രീകുമാറിന്റെ മകള്‍ പാര്‍വതിയെയാണ്. [...]
The post പി.സി.ജോര്‍ജ്ജ് സീരിയലില്‍ അഭിനയിക്കണ്ട: ആത്മ appeared first on DC Books.