അനധികൃത സ്വത്ത് സമ്പാദനത്തിന് മാത്രമല്ല ജയലളിതയുടെ മരണത്തിന് കൂടി ശശികല ഉത്തരം പറയണമെന്ന് ചലച്ചിത്ര താരം ഗൗതമി. രണ്ടു കേസുകളിലും കൂടി രണ്ടു ശിക്ഷ തന്നെ ശശികലയ്ക്ക് ലഭിക്കണമെന്നും തന്റെ ട്വീറ്റിലൂടെ ഗൗതമി വ്യക്തമാക്കി. ഈ രണ്ടു കേസിലും ഒരേ ശിക്ഷ നല്‍കിയാല്‍ പോരെന്നും ഗൗതമി പറഞ്ഞു. ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകളും സംശയങ്ങളും നീക്കണമെന്ന് ആവശ്യപ്പെട്ട് ഗൗതമി പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. എന്നാല്‍, മോദി ഇതിനോട്പ്രതികരിച്ചിരുന്നില്ല. തുടർന്ന് നരേന്ദ്ര മോദിയെ വിമർശിച്ചും ഗൗതമി രംഗത്തെത്തിയിരുന്നു.
↧