ഒറ്റ വിക്ഷേപണത്തില്‍ 104 ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി സി 37 റോക്കറ്റ് കുതിച്ചുയര്‍ന്നു. നാസയ്ക്ക് പോലും സാധിക്കാത്ത ദൗത്യമാണ് ഐഎസ്ആര്‍ഒ വിജയിപ്പിച്ചത്. ഫെബ്രുവരി 15 ന് രാവിലെ ഒന്‍പതിന് ഒരു റോക്കറ്റില്‍ 104 ഉപഗ്രഹങ്ങളാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് കുതിച്ചുയർന്നത് . എല്ലാ ഉപഗ്രഹങ്ങളും ഭ്രമണപഥങ്ങളിലെത്തിയതായി ഐഎസ്ആർഒ സ്ഥിരീകരിച്ചു. ലോക ശക്തികള്‍ക്ക് പോലും ഇതുവരെ സാധിക്കാത്ത ഐഎസ്ആര്‍ഒയുടെ കുതിപ്പ് ഇന്ത്യയെ ലോകത്തിൽ ഒന്നാമത്തെത്തിക്കും.
വിക്ഷേപണം വിജയകരമാണന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. റഷ്യന്‍ ബഹിരാകാശ ഏജന്‍സി 37 ഉപഗ്രഹങ്ങള്‍ ഒരുമിച്ച് വിക്ഷേപിച്ച് സ്വന്തമാക്കിയ റെക്കോര്‍ഡാണ് ഇന്ത്യ തകര്‍ത്തത്.എല്ലാ ഉപഗ്രഹങ്ങളുടേയും കൂടി 1378 കിലോ ഭാരവും പേറിയാണ് പിഎസ്എല്‍വി 37 ന്റെ യാത്ര. ഇന്ന് വിക്ഷേപിക്കുന്ന ഉപഗ്രഹങ്ങളില്‍ മുന്നെണ്ണം ഇന്ത്യയുടേതാണ്. കാര്‍ട്ടോസറ്റ് 2 പരമ്പരയില്‍ പെട്ടതാണ് ഈ മൂന്ന് ഉപഗ്രഹങ്ങളും. ഇസ്രയേല്‍, കസാഖിസ്ഥാന്‍, നെതര്‍ലാന്റ്, സ്വിറ്റ്‌സര്‍ലാന്റ്, യുഎസ്എ എന്നീ രാജ്യങ്ങളുടെ ഉപഗ്രഹങ്ങളാണ് ഐഎസ്ആര്‍ഒ ബഹിരാകാശത്തെത്തിക്കുക.