ചവിട്ടുനാടകത്തിന്റെ പ്രധാനകേന്ദ്രമായ പറവൂര്‍ ഗോതിരത്തില്‍ ആധുനിക രീതിയില്‍ നിര്‍മ്മിച്ച മാരിടൈം ആര്‍ട്‌സ് സെന്റര്‍ നാടിന് സമര്‍പ്പിച്ചു. നടന്‍ മ്മൂട്ടി സമര്‍പ്പണ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മനുഷ്യനിലെ നന്‍മകണ്ടെത്താന്‍ കലകള്‍ക്കാകുമെന്നും ചവിട്ടുനാടക കലാകാരന്റെ ആത്മാവിഷ്‌കാരം പകര്‍ത്തിയ കുട്ടിസ്രാങ്ക് എന്ന സിനിമയിലെ കഥാപാത്രത്തെ അദ്ദേഹം അനുസ്മരിക്കുകയും ചെയ്തു.
കോട്ടപ്പുറം രൂപത ബിഷപ് ഡോ ജോസഫ് കാരിശ്ശേരി അദ്ദേഹത്തെ കിരീടം ധരിപ്പിച്ചു ചെങ്കോലും നല്‍കി. ചവിട്ടുനാടക ചുവടുകളുമായാണ് പ്രിയനടനെ ഗോതുരത്ത് നിവാസികള്‍ എതിരേറ്റത്. ബിഷപ് ഡോ ജോസഫ് കാരിശ്ശേരി അനുഗ്രഹപ്രഭാഷണം നടത്തി. സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദിയില്‍ സമ്മാനാര്‍ഹമായ പാലക്കാട് ആലത്തൂര്‍ ബി എസ് എ ഗുരുകുലവും ഗോതുരത്ത് സെന്റെ സെബാസ്റ്റിയന്‍ ഹയര്‍സെക്കന്ററി സ്‌കൂളും ചവിട്ടുനാടകങ്ങള്‍ അവതരിപ്പിച്ചു.
നാടകത്തിലെ ബാല്‍ക്കണി രംഗങ്ങള്‍ അവതരിപ്പിക്കാന്‍ സൗകര്യമുള്ള നാല്പത് അടിയുള്ള സ്റ്റേജ്, അമ്പത് കലാകാരന്‍മാര്‍ക്ക് ഒരേസമയം ചമയങ്ങള്‍ അണിയാനുള്ള ഗ്രീന്റൂം എന്നിവയാണ് മാരിടൈം ആര്‍ട്‌സ് സെന്ററില്‍ ഒരുക്കിയിട്ടുള്ളത്.