നഗ്നത ഒഴിവാക്കി തങ്ങളുടെ ആരാധകരെ നിരാശപ്പെടുത്തിയ അമേരിക്കൻ ലൈഫ് സ്റ്റൈൽ മാഗസീൻ പ്ലേബോയ് പൂർവ്വാധികം ശക്തിയോടെ തിരിച്ചു വരുന്നു. ഈ വർഷം മാർച്ച് ഏപ്രിൽമാസത്തെ പതിപ്പുകൾ മുതലാണ് പ്ലേബോയ് വീണ്ടും നഗ്ന ചിത്രങ്ങൾ പ്രസിദ്ധീകരിക്കുന്നത്. കഴിഞ്ഞ വര്‍ഷമായിരുന്നു ലോകത്തിലെ ആരാധകരെ മുഴുവൻ നിരാശരാക്കി പ്ലേബോയ് നഗ്‌നചിത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചത്. എന്നാല്‍ ഈ തീരുമാനം തെറ്റായിപ്പോയെന്നാണ് മാഗസിൻ ഉടമകളുടെ വിലയിരുത്തല്‍. മാഗസിന്റെ ചീഫ് ക്രിയേറ്റിവ് ഓഫിസര്‍ കൂപ്പര്‍ ഹെഫ്‌നറാണ് ട്വിറ്ററിലൂടെ അറിയിച്ചത്.
”തങ്ങളുടെ വ്യക്തിത്വം തിരിച്ചു കൊണ്ടുവരുകയാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. മാഗസിന്റെ പുറത്തിറങ്ങാനിരിക്കുന്ന പതിപ്പിന്റെ മുഖചിത്രവും പുറത്തുവിട്ടിട്ടുണ്ട്. ‘നഗ്നത സാധാരണമാണ്’ ( Naked is normal ) എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പുറത്തുവിട്ടത്. സാമൂഹിക മാദ്ധ്യമങ്ങള്‍ പ്ലേബോയിയുടെ പുതിയ തീരുമാനത്തെ സ്വാഗതം ചെയ്തു കഴിഞ്ഞു.”
നഗ്നതയെ സംബന്ധിച്ച ചര്‍ച്ചകള്‍ ലോകത്ത് എക്കാലവും വ്യാപകമായിരുന്നു. കലയിലെയും സാഹിത്യത്തിലെയും നഗ്നത പല പുതുചിന്തകളുടെയും തുറക്കപ്പെടലാണ്. എന്നാല്‍ നഗ്നത തങ്ങള്‍ കയ്യൊഴിയുകയാണെന്ന് പ്രഖ്യാപിച്ച് പ്ലേബോയ് മാഗസിന്‍ തങ്ങളുടെ ആരാധകരെ തിടുക്കത്തിൽ നിരാശരാക്കുകയായിരുന്നു.