പുസ്തകങ്ങളുടെ പൂക്കാലമൊരുക്കി സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്ത് പുസ്തകോത്സവത്തിന് തുടക്കമായി. കോഴിക്കോട്, തൃശ്ശൂര്‍ എന്നീ ജില്ല കളിലാണ് ജില്ല ലൈബ്രറി കൗണ്‍സിന്റെ സഹകരണത്തോടെ പുസ്തകോത്സവം ആരംഭിച്ചത്. ഇതിന്റെ ഭാഗമായി കോട്ടയം ജില്ലയിലെ പുസ്തകോത്സവം ഫെബ്രുവരി 17ന് വൈകിട്ട് 5ന് തിരുന്നക്കര മൈതാനത്ത് എഴുത്തുകാരന്‍ ടി ഡി രാമകൃഷ്ണ്‍ ഉദ്ഘാടനം ചെയ്യും.
18ന് രാവിലെ 11.30 നടക്കുന്ന ഗ്രന്ഥശാലാ സമ്മേളനവും പ്രതിഭാസംഗമവും ഡോ എന്‍ ജയരാജ് എം എല്‍ എയും 19 ന് നടക്കുന്ന സാഹിത്യസമ്മേളനം മലയാള മിഷന്‍ കേരള ഡയറക്ടര്‍ പ്രൊഫ.സുജാസൂസന്‍ ജോര്‍ജും ഉദ്ഘാടനം ചെയ്യും. 20ന് നവമാധ്യമ കൂട്ടായ്മയും, ശ്രീനാരായണ ഗുരുവിന്റെ നമുക്ക് ജാതിയില്ല വിളംബരത്തിന്റെ 100-ാം വാര്‍ഷികാഘോഷം എന്നിവ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.
മേളയോടനുബന്ധിച്ച് സെമിനാറുകള്‍, പുസ്തകപ്രകാശനം, മത്സരങ്ങള്‍, കലാപരിപാടികള്‍, കവിയരങ്ങ് തുടങ്ങിയവയും സംഘടിപ്പിച്ചിട്ടുണ്ട്. 21 ന് പുസ്തകോത്സവം സമാപിക്കും. പ്രവേശനം സൗജന്യമാണ്.