നക്ഷത്രഗണനയില്‍ 18-ാമതു നക്ഷത്രമാണ് കൃക്കേട്ട. ഇന്ദ്രന്‍ ദേവത. കുന്തംപോലെ മൂന്ന് നക്ഷത്രങ്ങള്‍. ഉദയംവൃശ്ചികം 19-ാമതു ഭാഗത്തില്‍ ഉച്ചിയില്‍ വരുമ്പോള്‍ കുംഭത്തില്‍ 1 നാഴിക 27 വിനാഴിക ചെല്ലും. ഭൂമിയില്‍ നിന്ന് 380 പ്രകാശവര്‍ഷം ദൂരെ സ്ഥിതി ചെയ്യുന്നു വലിപ്പം സൂര്യന്റെ 430 ഇരട്ടി. ഇന്ദ്രനക്ഷത്രമാകയാല്‍ ദേവേന്ദ്രപര്യായങ്ങളെല്ലാം തൃക്കേട്ടയുടെ പര്യായങ്ങളാണ്. കൂടാതെ ജ്യേഷ്ഠ, കേട്ട എന്നിവയും തൃക്കേട്ട എന്നര്‍ത്ഥം വരുന്നവയാണ്. പുരുഷനക്ഷത്രം, അസുരഗണം, കേഴമാന്‍ മൃഗം, വെട്ടിവൃക്ഷം, കോഴി പക്ഷി, എകാരം അക്ഷരം, വകാരം മന്ത്രാക്ഷരം, വായു ഭൂതം, സംഹാരനക്ഷത്രം, ശത്രുക്കളോടു നേരിടുവാനും,പ്രഹരത്തിനും ഭേദകകര്‍മ്മങ്ങള്‍ക്കും ശില്പവേലകള്‍ക്കും എണ്ണ കുഴമ്പ്, മുതലായവ കാച്ചുവാനുവാനും ഈ നാളുകൊള്ളാം.
ഈ നാളില്‍ ജനിച്ചാല്‍ ചില ദോഷങ്ങളുണ്ട്. അവസാനം 15 നാഴിക ഗണ്ഡാന്ത ദോഷമുണ്ട്. വൃശ്ചികക്കൂറാണ്. അശ്വതി നക്ഷത്രവുമായി വേധമുള്ളതിനാല്‍ ഈ നാളുകള്‍ തമ്മില്‍ വിവാഹചേര്‍ച്ചയില്ല. തൃക്കേട്ടയില്‍ ജനിച്ചാല്‍ സകലകാര്യങ്ങളിലും സന്തുഷ്ടിയും സംതൃപ്തിയും ഉണ്ടായിരിക്കുന്നതുപോലെ ഹൃദയം ശുദ്ധമായിരിക്കും. ചഞ്ചലവുമാണ്. മനോഹബലം പ്രകടിപ്പിക്കുമെങ്കിലും ഭീരുവാണ്. ആരോടും ആശയങ്ങള്‍ തുറന്നുപറയും. ആഹങ്കാരിയാണെന്ന് തോന്നിയേക്കും. ചില ആദര്‍ശങ്ങളില്‍ അടിയുറച്ച് നില്‍ക്കും. ധര്‍മ്മകര്‍മ്മങ്ങള്‍ പലതും ചെയ്യും. വഞ്ചനയോ ചതിയോ ഉണ്ടായിരിക്കുകയില്ല. എങ്കിലും ക്രൂരമായി പ്രവര്‍ത്തിക്കും. നിര്‍ബന്ധശീലമാകും. മുന്‍കോപം, പ്രധാനഗുണം. അവധാനപൂര്‍വ്വം പ്രവര്‍ത്തിച്ചാല്‍ നല്ല നയനശാലിയാണ്. ജീവിതത്തില്‍ പല പരിവര്‍ത്തനങ്ങളെയും അഭിമുഖികരീക്കേണ്ടിവരും.
സ്വഗൃഹവും ദേശവും വിട്ടുതാമസിക്കും. പിതൃഗുണം കുറവാണ്. സകലപുരോഗതികളും സ്വാര്‍ജ്ജിതമാണ്. എല്ലാ പ്രവര്‍ത്തികളിലും സാമര്‍ത്ഥ്യം കാണിക്കും. യൗവ്വനം കഴിഞ്ഞ് സര്‍വ്വവിജയങ്ങളും ഉണ്ടാകും. ആരോഗ്യം തൃപ്തികരമാണ്. ആരോഗ്യത്തെക്കുറിച്ച് വിലിയ ശ്രദ്ധകാണില്ല. ദാമ്പത്യബന്ധം, രമ്യവും സംതൃപ്തികരവുമാണ്. മനഃക്ഷോഭം നിയന്ത്രിച്ചാല്‍ പല രംഗങ്ങളിലും വിജയകരമായി മുന്നേറാം. സമൂഹത്തില്‍ നേതൃത്വം ലഭിക്കും. അധികാരികളുടെ പ്രീതി സമ്പാദിക്കുവാന്‍ വേഗം സാധിക്കും. നല്ലബുദ്ധിശതക്തിയും വാക് സാമര്‍ത്ഥ്യവും ഉണ്ടായിരിക്കും. ഈ നക്ഷത്രത്തില്‍ പിറന്ന സ്ത്രീകള്‍ക്ക് അപവാദങ്ങളും ആരോപണങ്ങളും പിന്തുടരുന്നതാണ്. 50 വയസ്സുവരെ ഈ നാളുകാരുടെ പ്രവര്‍ത്തനത്തിന് ഉദ്ദേശിക്കുന്ന പ്രയോജനം കാണുകയില്ല. ഉദരസംബന്ധമായ രോഗങ്ങള്‍, ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ എന്നിവ ഇവരെ നിരന്തരം പിന്‍തുടരുന്നതാണ്.
കേട്ട ഒന്നാം കാലില്‍ ജനിച്ചാല്‍ എഴുത്തുകാരനും അത്യാഗ്രഹിയും ഹാസ്യരപ്രധാനിയും ഗര്‍വ്വിഷ്ഠനും ലോഭിയും ധനധാന്യസമര്‍ദ്ധനും സാധുശീലനുമാകും. രണ്ടാം കാലില്‍ ജനിച്ചാല്‍ തപഃക്ലോശമുളളവനും ശഠനും വാഗ്മിയും നിത്യസുഖിമാനും സകലകാര്യങ്ങളിലും വിജയിക്കുന്നവനും സന്തുഷ്ടനും രോഗിയുമാകും.