സ്വാമി നിര്‍മലാന്ദഗിരി മഹാരാജ് അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന്
ഏറെ നാളായി ചികിത്സയിലായിരുന്നു. വ്യാഴാഴ്ച്ച രാവിലെ അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് പാലക്കാട് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വൈകീട്ട് ആറരയോടെ ആയിരുന്നു അന്ത്യം.86 വയസ്സായിരുന്നു
വര്‍ഷങ്ങളായി ഒറ്റപ്പാലം കയറംമ്പാറ പാലയില്‍ മഠത്തില്‍ താമസിച്ചിരുന്ന സ്വാമി ആത്മീയ രംഗത്തും അര്‍ബുദ രോഗ ചികിത്സാ രംഗത്തും സജീവസാന്നിദ്ധ്യമായിരുന്നു. പരമ്പരാഗത വൈദ്യ ചികിത്സയില്‍ നിന്നും വ്യത്യസ്തമായി ആഹാരം, പരിസരം, ജീവിതരീതി എന്നിവയിലെ കുഴപ്പങ്ങളാണ് രോഗമുണ്ടാക്കുന്നതെന്ന് മനസ്സിലാക്കിയായിരുന്നു നിര്‍മലാനന്ദഗിരിയുടെ ചികിത്സാ രീതികള്‍.
അദ്വൈത ഫിലോസഫിയുടെ പ്രചാരകനായ കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരേയും ഉത്തരേന്ത്യയിലും നിരന്തരമായി പ്രഭാഷണം നടത്തി ശ്രദ്ധേയനായിട്ടുണ്ട്. 1980ല്‍ കാശിയിലെ പ്രസിദ്ധമായ തിലഭാണ്ഡേശ്വരം മഠത്തിലെ സ്വാമി അച്യുതാനന്ദ ഗിരിയില്‍ നിന്നാണ് നിര്‍മലാനന്ദഗിരി സന്യാസിദീക്ഷ സ്വീകരിച്ചിരുന്നത്.