കേരള സാഹിത്യത്തില്‍ ചരിത്രം സൃഷ്ടിച്ച സാഹിത്യോത്സവത്തിനായിരുന്നു ഫെബ്രുവരി 2 മുതല്‍ 5 വരെ കോഴിക്കോട് സാക്ഷ്യം വഹിച്ചത്. ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നടത്തിയ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ രണ്ടാം പതിപ്പ് ലോകത്തെ മികച്ച സാഹിത്യോത്സവങ്ങള്‍ക്കൊപ്പം തലയുയര്‍ത്തി നില്‍ക്കുന്നതായിരുന്നു. പുസ്തകപ്രകശാനങ്ങളോ പുസ്തകമേളയോ ഇല്ലാത്ത സാഹിത്യ സാംസ്‌കാരിക ചര്‍ച്ചകള്‍കൊണ്ട് മാത്രം പ്രശസ്തമായ കെഎല്‍ഫ് കോഴിക്കോട് ബിച്ചില്‍ തയ്യാറാക്കിയ 4 വേദിളിലായി ഇടവേളകളില്ലാതെ 120ല്‍ പരം പരിപാടികളാണ് നടത്തിയത്. ദക്ഷിണാഫ്രിക്ക, സ്ലൊവേനിയ, നോര്‍വെ, പാകിസ്താന്‍ തുടങ്ങി ഇന്ത്യയ്ക്കകത്തും പുറത്തുനിന്നുമായി 300 ഓളം എഴുത്തുകാരും പങ്കെടുത്തു.
യോഗാചാര്യനും ആത്മീയ ഗുരുവുമായ സദ്ഗുരു, ശശിതരൂര്‍, ശശികുമാര്‍, എം മുകുന്ദന്‍, ആനന്ദ്, ബെന്യാമിന്‍, രാമചന്ദ്രഗുഹ, എന്‍ എസ് മാധവന്‍, ഉര്‍വശി ബുട്ടാലിയ, ശരണ്‍കുമാര്‍ ലിംബാളെ, മനു എസ് പിള്ള, കനിഷ്‌കുമാര്‍, തുടങ്ങി റൂനോ ഇസാക്‌സെന്‍, അലക്‌സാന്‍ഡ്രിയ, ഖൈ്വസ്ര ഷെഹറാസ്, നിയ ഡെവിസ്, മരിയ, ബ്രൂണോ എന്നിവരുള്‍പ്പെടുന്ന എഴുത്തുകാരുടെ വലിയ നിരതന്നെയായിരുന്നു കെ എല്‍ എഫ് വേദിയില്‍ ഉണ്ടായിരുന്നത്. കാലിക പ്രസക്തിയുള്ള ഒട്ടനവധി വിഷയങ്ങളും സാഹിത്യസംബന്ധിയായ വിഷയങ്ങളും ഇവിടെ ചര്‍ച്ചയായി. കൂടാതെ കിര്‍ത്താഡ്‌സ് അവതരിപ്പിച്ച ഗോത്രകലോത്സവം, ഷെഹനായി സന്ധ്യ, ഹരി ഗോവിന്ദഗീതം, പാചകോത്സവം, ചലച്ചിത്രപ്രദര്‍ശനം എന്നിവയും സാഹിത്യാസ്വാദകരുടെ ഹൃദയംകവര്‍ന്നു. വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായി സ്റ്റുഡന്റ് കെഎല്‍എഫും സംഘടിപ്പിച്ചിരുന്നു.
ആയിരക്കണക്കിന് സാഹിത്യാസ്വാദകരും കോളജ് വിദ്യാര്‍ത്ഥികളുമാണ് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് എത്തിയത്. നാലുനാള്‍ കോഴിക്കോട് കടപ്പുറത്തെ സാഹിത്യകലാസാരസം കൊണ്ട് ഇടക്കിമറിച്ച കെഎല്‍എഫ് മാധ്യമ ശ്രദ്ധയും പിടിച്ചുപറ്റി.
ഇഷ്ടപ്പെട്ട സാഹിത്യകാരന്‍മാരുടെ എഴുത്തനുഭവങ്ങളും ചിന്തകളും വീക്ഷണങ്ങളും നേരിട്ടനുഭവിക്കാനും കേള്‍ക്കനും കഴിയാത്തവര്‍ക്കായി പ്രധാനപരിപാടികള്‍ ഡി സി ബുക്‌സിന്റെ യൂട്യൂബ് ചാനലില്‍ നിന്നും കാണാവുന്നതാണ്.
India at 70 – Ramachandra Guha Speech at Kerala Literature Festival 2017
Shashi Tharoor & Kanishk Tharoor @ Kerala Literature Festival KLF 2017
Sadhguru in conversation with Sashi Kumar – Kerala Literature Festival 2017
M A Baby in conversation with T Padmanabhan – Kerala Literature Festival 2017
Human Rights and the Freedom of Expression – Kerala Literature Festival 2017
Some of the special discussions at KLF
Defining Nationalism @ Kerala Literature Festival Kozhikode
Reading Europe – Kerala Literature Festival 2017