സോഷ്യൽ മീഡിയയിൽ ചര്‍ച്ചയായ ചീറ്റ പുലികള്‍ക്കിടയില്‍ മരണം മുന്നില്‍ കണ്ടിട്ടും തലകുനിക്കാതെ ധൈര്യമായി നിന്ന മാനിന്റെ ചിത്രത്തില്‍ വിശദീകരണവുമായി ഫോട്ടോഗ്രാഫര്‍ രംഗത്ത്. ഷാഹിദ് കപുര്‍ ഇന്റര്‍നെറ്റില്‍ ചിത്രത്തോടൊപ്പം ചേര്‍ത്ത വിവരണം ഫോട്ടോഗ്രാഫറെ ചൊടിപ്പിച്ചതയാണ് വിവരം. എ വിവരണം സത്യമല്ലെന്നും ഫോട്ടോയ്ക്ക് പിന്നില്‍ പ്രചരിച്ച കഥ വ്യാജമാണെന്നും ഫോട്ടോഗ്രാഫര്‍ അലിസണ്‍ ബൂട്ടീഗീഗ് പറഞ്ഞു. ഫെയ്‌സ് ബുക്ക് പോസ്റ്റിലാണ് അലിസണ്‍ ഇക്കാര്യം അറിയിച്ചത്. നാലു വര്‍ഷങ്ങള്‍ക്ക് മുമ്പ് അലിസണ്‍ എടുത്ത ചിത്രം സിനിമാതാരം ഷാഹിദ് കപൂര്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. അമ്മയുടെ സ്‌നേഹത്തിനു പകരം വെക്കാന്‍ മറ്റൊന്നിനുമാകില്ല എന്ന കുറിപ്പോടെയാണ് ഫോട്ടോ ഷാഹിദ് പോസ്റ്റ് ചെയ്തത്.
ചീറ്റപുലികളില്‍ നിന്നും മക്കളെ രക്ഷിക്കാന്‍ സ്വന്തം ജീവിതം ബലിയര്‍പ്പിക്കുന്ന മാനിന്റെ ചിത്രമാണിതെന്നും പറഞ്ഞാണ് ഷാഹിദ് ചിത്രം പോസ്റ്റ് ചെയതത്. ഫോട്ടോ എടുത്തതിനു ശേഷം ഫോട്ടോഗ്രാഫര്‍ക്ക് വിഷാദ രോഗം ബാധിച്ചെന്നു ഷാഹിദിന്റെ പോസ്റ്റില്‍ പറയുന്നു. ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് അലിസണ്‍ വിശദീകരണവുമായി രംഗത്തെത്തിയത്.
തനിക്ക് വിഷാദരോഗം ബാധിച്ചിട്ടില്ലെന്നും ഫോട്ടോയ്ക്ക് പിന്നില്‍ പ്രചരിക്കുന്ന കഥകളില്‍ സത്യമില്ലെന്നും അലിസണ്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. ഇന്‍ബോക്‌സില്‍ വിഷാദരോഗമാണോ എന്ന നൂറുകണക്കിന് സന്ദേശങ്ങളാണ് വരുന്നതെന്നും കോപ്പിറൈറ്റ് നിയമങ്ങള്‍ പോലും ലംഘിച്ച് പലരും ഫോട്ടോ ഉപയോഗിക്കുന്നുണ്ടെന്നും അലിസണ്‍ ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ പറയുന്നു. നൂറുകണക്കിനാളുകളാണ് വിവിധ മാധ്യമങ്ങളിലൂടെ ഫോട്ടോ ഷെയര്‍ ചെയ്തതെന്നും കേവലം ലൈക്കിനും ഷെയറിനും വേണ്ടി ഇത്തരം കഥകള്‍ കെട്ടിചമയ്ക്കരുതെന്നും അലിസണ്‍ ആവശ്യപെട്ടു.വിവാദങ്ങള്‍ക്കൊടുവില്‍ ഷാഹിദ് കപൂര്‍ പോസ്റ്റ് പിന്‍വലിച്ചു.
കുറിപ്പിനോടൊപ്പം ആ ചിത്തരത്തിനു പിന്നിലെ യഥാർത്ഥ കഥ വ്യക്തമാകുന്ന ലിങ്കും അലിസണ്‍ ചേർത്തിട്ടുണ്ട്.
കെനിയയിൽ 2013 സെപ്റ്റംബറിലാണ് മരിച്ചു കിടക്കുന്ന ഈ മാനിനെ കണ്ടത്. ചീറ്റകുട്ടികൾക്ക് ഇരയെ കൊല്ലേണ്ടതെങ്ങനെയെന്ന അമ്മയുടെ ട്രെയിനിംഗ് ആണിത്. ചിത്രത്തിൽ മാനിന്റെ കഴുത്തിൽ പല്ലുകളമർത്തി നിൽക്കുന്നതാണ് ‘നാരാഷ ‘ ചീറ്റകുട്ടികളുടെ ‘അമ്മ. ‘അമ്മ കാണിച്ചു കൊടുക്കുന്നുണ്ടെങ്കിലും ചീറ്റകുട്ടികൾ മാനിനെ കൊല്ലുന്നതിന് പകരം അതിനെ പരിഭ്രമിപ്പിക്കുകയും കളിപ്പിക്കുകയുമാണ് ചെയ്യുന്നത്.
ഫോട്ടോഗ്രാഫറെ പോലും അമ്പരപ്പിക്കുന്നതായിരുന്നു മാനിന്റെ മരണത്തിനു മുന്നിലെ ശാന്തത. കഴുത്തിലമരുന്ന ദംഷ്ട്രങ്ങളെ പോലും നിശ്ചയദാർഢ്യത്തോടെ പ്രതികരിക്കുന്ന മാനിന്റെ മുഖം മനസ്സിൽ തട്ടുന്നതായിരുന്നു. അവസാനശ്വാസം വരെയും അഭിമാനത്തോടെ നിൽക്കും എന്ന തീക്ഷ്ണമായ തീരുമാനം എ കണ്ണുകളിൽ കാണാം.