Image may be NSFW.
Clik here to view.കുട്ടികള്‍ക്കുവേണ്ടി രസകരമവും മനോഹരവുമായ കഥകള്‍ രചിച്ച ഡാനിഷ് നോവലിസ്റ്റും കവിയും നാടകകൃത്തുമാണ് ഹാന്‍സ് ക്രിസ്റ്റിയന്‍ ആന്‍ഡേഴ്‌സണ്‍. അദ്ദേഹം സാഹിത്യരംഗത്ത് എത്തിയത്. നടോടിക്കഥകള്‍ ശേഖരിക്കുകയല്ല മറിച്ച് സൃഷ്ടിക്കുയാണ് അദ്ദേഹം ചെയ്തത്. 1835ല്‍ പ്രസിദ്ധപ്പെടുത്തിയ കുട്ടികള്‍ക്കുവേണ്ടി പറഞ്ഞ കഥ എന്ന ചെറുപുസ്തകത്തിലൂടെ അദ്ദേഹം കഥകകള്‍ നിര്‍മ്മിക്കാന്‍ തുടങ്ങി. 156 കഥകള്‍ എഴുതിയതില്‍ വെറും പന്ത്രണ്ടെണ്ണംമാത്രമാണ് അദ്ദേഹം നാടോടിക്കഥാസ്രോതസില്‍ നിന്നും സ്വീകരിച്ചത്.
ഇതിലൂടെ ലോകപ്രസിദ്ധമായ മത്സകന്യക(The little Mermaid), തുംബലന (Little tiny or thumbelina) ചക്രവര്‍ത്തിയുടെ പുതുവസ്ത്രം വാനമ്പാടി ( The nightingale), ഫിര്‍മരം The Snow Quneen) ഹിമാറാണി, തുടങ്ങിയ കഥകള്‍ അദ്ദേഹം സൃഷ്ടിച്ചു. പ്രബോധനാത്മകമായ പരമ്പരാഗത നാടോടിക്കഥകളെ മൃദുലമായ സാഹിത്യ ശൈലിയിലൂടെ പുനര്‍ജീവിപ്പിക്കുകയായിരുന്നു ആന്‍ഡേഴ്‌സന്‍ ചെയ്തത്. സംഭാഷണശൈലിയും പുതിയ പദപ്രയോഗങ്ങളും കൊണ്ടുവന്ന് കുട്ടികള്‍ക്കു യുത്മായ ഭാഷ സൃഷ്ടിച്ച അദ്ദേഹം പരമ്പരാഗതരീതികള്‍ ലംഘിച്ചു. ശുഭപര്യവസായിയും ഗുണപാഠസമന്വിതവുമായ നാടോടിക്കഥകളെ ആന്‍ഡേഴ്‌സന്‍ മാറ്റിയെഴുതി. അതുകൊണ്ടുതന്നെ ആധുനിക പാശ്ചാത്യ യക്ഷിക്കഥകളുടെ പിതാവ് എന്നാണ് അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നത്. ശുഭപ്തിവിശ്വാസവും അശുഭാപ്തിശ്വാസവും ജീവിതവും മരണവും തമ്മിലുള്ള ഏറ്റുമുട്ടലുകളാണ് അദ്ദേഹത്തിന്റ കഥകളിലെ മുഖ്യപ്രമേയങ്ങള്‍.
Image may be NSFW.
Clik here to view.അത്തരത്തില്‍ അദ്ദഹം തന്റെ ഭാവനയിലൂടെ സൃഷ്ടിച്ചെടുത്ത പ്രശസ്മായ കൃതികളുടെ സമാഹാരമാണ് ആനഡേഴ്‌സ് ടെല്‌സ്. തീപ്പെട്ടിക്കമ്പു വില്‍ക്കുന്ന പെണ്‍കുട്ടി, പന്നിസൂക്ഷിപ്പുകാരന്‍, മത്സകന്യക, ഒരു അമ്മയുടെ കഥ, യഥാര്‍ത്ഥരാജകുമാരി, മണിമുഴക്കം, പഴയവീട് തുടങ്ങി ഇരുപത്തിയാറ് കഥകളുടെ സമാഹാരമാണ് ആനഡേഴ്‌സ് ടെല്‌സ്.
സി എസ് രഞ്ജിത്താണ് ആനഡേഴ്‌സ് ടെല്‌സിന്റെ സംഗൃഹീത പുനരാഖ്യാനം നിര്‍വ്വഹിച്ചിരിക്കുന്നത്. പുസ്തകത്തിന്റെ ജനറല്‍ എഡിറ്ററായ ഡോ പി കെ രാജശേഖരന്റെ വിശദമായ ആമുഖകുറിപ്പും ഉള്‍പ്പെടുത്തി ഡി സി ബുക്‌സാണ് ആനഡേഴ്‌സ് ടെല്‌സ് പ്രസിദ്ധീകരിച്ചരിക്കുന്നത്. ആന്‍ഡേഴ്‌സണ്‍ എന്ന കഥാകാരനെയും അദ്ദേഹത്തിന്റെ കൃതികളെയും കുറിച്ച് വ്യക്തമായ ധാരണനല്‍കുന്ന പഠനക്കുറിപ്പാണ് ആമുഖമായി നല്‍കിയിരിക്കുന്നത്.